International Old
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു
International Old

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

Web Desk
|
31 Oct 2018 8:34 AM IST

ഫലസ്തീനിലെ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു. പതിമൂന്നും പതിനാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണമെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

മഹ്മൂദ് അബു സഈദ്, അബ്ദുല്‍ അസീസ് അബു സഹീര്‍, അബ്ദുല്ല അല്‍ സുറ്റാറി എന്നീ കൂട്ടികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരാണ് മൂന്നു പേരും. കുട്ടികള്‍ക്ക് നേരെയുണ്ടായ പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ ഗസ്സാ നിവാസികള്‍ കടുത്ത അമര്‍ഷത്തിലാണ്.

14 കാരനായ അബ്ദുല്‍ അസീസ് അബു സഹീര്‍ കൂട്ടുകാരെ കാണാനായി നല്ല വസ്ത്രവും ധരിച്ച് പുറത്തു പോയ സമയത്താണ് ആക്രമണം നടന്നത് എന്ന് സഹീറിന്റെ രക്ഷിതാവ് പറയുന്നു. മൃഗങ്ങളെ അമ്പെയ്ത് പിടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ സംസ്കാര ചടങ്ങുകള്‍ നടന്നു.

Similar Posts