< Back
International Old
ഇസ്രാഈലിലെ ബ്രസീല്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന സൂചന നല്‍കി നിയുക്ത പ്രസിഡന്‍റ് 
International Old

ഇസ്രാഈലിലെ ബ്രസീല്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന സൂചന നല്‍കി നിയുക്ത പ്രസിഡന്‍റ് 

Web Desk
|
2 Nov 2018 8:14 AM IST

കടുത്ത വലതുപക്ഷ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ നേതാവാണ് ബൊല്‍സൊനാരോ. 

ഇസ്രാഈലിലെ ബ്രസീല്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന സൂചന നല്‍കി നിയുക്ത പ്രസിഡന്‍റ് ബൊല്‍സൊനാരോ. കടുത്ത വലതുപക്ഷ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ നേതാവാണ് ബൊല്‍സൊനാരോ. എംബസി മാറ്റിയ അമേരിക്കന്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് ബൊല്‍സൊനാരോയുടെ പ്രസ്താവന. ഇസ്രാഈല്‍ ദിനപത്രമായ ഹയോമിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിര്‍ ബൊല്‍സൊനാരോ നിലപാട് വ്യക്തമാക്കിയത്.

പ്രസിഡന്റായാല്‍ ഇസ്രാഈലിലെ ബ്രസീല്‍ എംബസി ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ പറഞ്ഞിരുന്നു, തലസ്ഥാനം ഏതാണെന്ന് ഇസ്രാഈല്‍ ആദ്യം തീരുമാനിക്ക ണം, നിങ്ങളുടെ തലസ്ഥാനം ഏതാണെന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്, മറ്റു രാഷ്ട്രങ്ങളല്ല, ബൊല്‍സൊനാരോ കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണക്കുന്ന പത്രമാണ് ഹയോം. ജറുസലേം നഗരം പൂര്‍ണമായും തലസ്ഥാനമാണെ ന്നാണ് ഇസ്രാഈല്‍ കണക്ക് കൂട്ടുന്നത്.

എന്നാല്‍ കിഴക്കന്‍ ജറുസലേം ഭാവി രാജ്യത്തിന്റെ തലസ്ഥാനമാണെന്ന നിലപാടാണ് ഫലസ്തീന്. ഇസ്രാഈലിന്റെ ആവശ്യത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ശക്തമാണ്. 1967ല്‍ ആറുദിവസത്തെ യുദ്ധത്തിലൂടെയാണ് ജോര്‍ദാനില്‍ നിന്നും ഇസ്രാഈല്‍ ജറുസലേം പിടിച്ചെടുത്തത്. എന്നാല്‍ ഇത് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ മെയിലാണ് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റിയത്.

Similar Posts