< Back
International Old

International Old
ഗൂഗിളിന്റെ സ്ത്രീകളോടുള്ള സമീപനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം
|2 Nov 2018 10:32 AM IST
ലൈംഗിക ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥാപനം കൃത്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഗൂഗിളിന്റെ സ്ത്രീകളോടുള്ള സമീപനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. ലോകമെമ്പാടുമുള്ള ഗൂഗിൾ ഓഫീസുകളിൽ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി. ലൈംഗിക ആരോപണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥാപനം കൃത്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഇരകളെ പ്രതികളാക്കി മാറ്റാൻ കഴിയുന്ന നിർബന്ധിത ഒത്തുതീർപ്പുകൾ ഉൾപ്പെടെയുള്ള നീക്കങ്ങളിലാണ് മാറ്റം ആവശ്യപ്പെടുന്നത്. നടപടിയെടുക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ പിന്തുണക്കുന്നതായി ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർപിച്ചെ ഇ-മെയിലിലൂടെ ജീവനക്കാരെ അറിയിച്ചു.
ഗൂഗിൾ വാക്ക്ഔട്ട് എന്ന തലക്കെട്ടിലാണ് ട്വിറ്റർ ഫീഡായി ഗൂഗിളിന്റെ അന്തർദേശീയ ഓഫീസുകളിൽ ഈ പ്രതിഷേധത്തെ സൂക്ഷിച്ചിരിക്കുന്നത്. സൂറിച്ച്, ലണ്ടൻ, ടോക്കിയോ, സിംഗപ്പൂർ, ബെർലിൻ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.