< Back
International Old

International Old
ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ അന്തസ്സിന് കളങ്കം വരുത്തുന്നെന്ന് ഇറാന്‍
|3 Nov 2018 5:02 PM IST
ഇറാനുമേലെ ഉപരോധം ഏര്‍പ്പെടുന്നതിലൂടെ ആത്യന്തികമായി നഷ്ടം അമേരിക്കക്ക് തന്നെയാണെന്നും ഖുമൈനി പറഞ്ഞു
ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ അന്തസ്സ് കളഞ്ഞ് കുളിക്കുകയാണെന്നും ഇറാനുമേലെ ഉപരോധം ഏര്‍പ്പെടുന്നതിലൂടെ ആത്യന്തികമായി നഷ്ടം അമേരിക്കക്ക് തന്നെയാണെന്നും ഇറാന്‍ നേതാവ് ആയത്തുള്ള ഖുമൈനി പറഞ്ഞു. തെഹ്റാന്‍ ഭാഷയില്‍ ഒരു ഉദ്ധരണിയിലൂടെ തന്‍റെ പേര്‍ഷ്യന്‍ ട്വിറ്ററിലൂടെയാണ് ഇറാന്‍ നേതാവിന്‍റെ പ്രഖ്യാപനം.
അമേരിക്കയുടെ പുരോഗമന ജനാതിപത്യത്തേയും അവരുടെ ഏറ്റവും വലിയ ശക്തിയെന്ന് കരുതപ്പെടുന്ന സാമ്പത്തിക മേഘലയും സായുധ സേനയും പോലും ട്രംപിന്‍റെ പ്രവര്‍ത്തികള്‍ കൊണ്ട് പതനം സംഭവിക്കുകയാണെന്നും ആയത്തുള്ള ഖുമൈനി പറഞ്ഞു.