< Back
International Old
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടവരെ പൊലീസ് പിടികൂടി
International Old

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടവരെ പൊലീസ് പിടികൂടി

Web Desk
|
7 Nov 2018 9:49 AM IST

ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ചതിന്റെ 100ാം വര്‍ഷിക ദിനത്തില്‍ പങ്കെടുക്കാന്‍ വടക്കന്‍ ഫ്രാന്‍സിലേക്ക് പോകാനിരിക്കെയാണ് ഇവരെ പിടികൂടിയത്.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടവരെന്ന് സംശയിക്കുന്ന ആറുപേരെ പൊലീസ് പിടികൂടി. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഫ്രാന്‍സിന്റെ വടക്ക് കിഴക്ക്, തെക്ക് കിഴക്ക് എന്നീ ഭാഗങ്ങളില്‍ നിന്നണ് കുറ്റവാളികളെന്ന് സംശയിക്കുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ ഭീകരരാണെന്ന് സംശയിക്കുന്നതായും ഇവര്‍ക്കെതിരെ അന്വേഷണ നടക്കുന്നതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു സ്ത്രീയുള്‍പ്പെടെ ആറു പേരുള്ള സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ചതിന്റെ 100ാം വര്‍ഷിക ദിനത്തില്‍ പങ്കെടുക്കാന്‍ വടക്കന്‍ ഫ്രാന്‍സിലേക്ക് പോകാന്‍നിരിക്കെയാണ് ഇവരെ പിടികൂടിയത്. ഇമ്മാനുവല്‍ മാക്രോണിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് എത്തിയ 23 കാരനെ കഴിഞ്ഞ വര്‍ഷം പൊലീസ് പിടികൂടിയിരുന്നു.

Similar Posts