< Back
International Old
ഇറാന്‍ ഉപരോധത്തില്‍ അമേരിക്കക്ക് മുന്നറിയിപ്പുമായി തുര്‍ക്കി
International Old

ഇറാന്‍ ഉപരോധത്തില്‍ അമേരിക്കക്ക് മുന്നറിയിപ്പുമായി തുര്‍ക്കി

Web Desk
|
7 Nov 2018 9:23 AM IST

ഉപരോധം അപകടകരമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‍ലൂത്ത് കവ്സൊഗ്‍ലു പറഞ്ഞു.

ഇറാന്‍ ഉപരോധത്തില്‍ അമേരിക്കക്ക് മുന്നറിയിപ്പുമായി തുര്‍ക്കി. ഉപരോധം അപകടകരമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‍ലൂത്ത് കവ്സൊഗ്‍ലു പറഞ്ഞു. ഇറാനുമേല്‍ അമേരിക്ക ഉപരോധം കടുപ്പിച്ചതിനെ ശക്തമായ ഭാഷയിലാണ് തുര്‍ക്കി വിമര്‍ശിച്ചത്. ഇറാനെ ഒറ്റപ്പെടുത്തുന്നതും അവിടത്തെ ജനങ്ങളെ ശിക്ഷിക്കുന്നതും ഒരിക്കലും ശരിയല്ല. ഇത്തരം ഉപരോധങ്ങളിലൂടെ ഒന്നും നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യവസ്ഥകൾ പാലിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് ഇറാനുമായുളള ആണവകരാര്‍ റദ്ദാക്കിയതിന് ശേഷമാണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധത്തേക്കാള്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ചര്‍ച്ചകളായിരിക്കും കൂടുതല്‍ ഫലം കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച്ചയാണ് ഇറാന് മേല്‍ അമേരിക്കയുടെ രണ്ടാംഘട്ട ഉപരോധം നിലവില്‍ വന്നത്. തുര്‍ക്കി ജപ്പാന്‍ ഇന്ത്യ അടക്കം എട്ട് രാജ്യങ്ങൾക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts