< Back
International Old
മീടു ആരോപണം; ആസ്ത്രേലിയന്‍ പ്രതിപക്ഷ നേതാവ് രാജി വെച്ചു
International Old

മീടു ആരോപണം; ആസ്ത്രേലിയന്‍ പ്രതിപക്ഷ നേതാവ് രാജി വെച്ചു

Web Desk
|
9 Nov 2018 10:00 AM IST

ആസ്ത്രേലിയയിലെ ഒരു മാധ്യമ പ്രവര്‍ത്തകയാണ് പ്രതിപക്ഷ നേതാവ് ല്യൂക്ക് ഫോളിയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ആസ്ത്രേലിയന്‍ പ്രതിപക്ഷ നേതാവ് മീടു ആരോപണത്തെ തുടര്‍ന്ന് രാജി വെച്ചു. ആസ്ത്രേലിയയിലെ ഒരു മാധ്യമ പ്രവര്‍ത്തകയാണ് പ്രതിപക്ഷ നേതാവ് ല്യൂക്ക് ഫോളിയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ആസ്ത്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലെ മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ആരോപണം ആസ്ത്രേലിയയിലെ പ്രതിപക്ഷ നേതാവും ന്യൂ സൌത്ത് വെയ്ല്‍സ് സ്റ്റേറ്റ് ലേബര്‍ പാര്‍ട്ടി നേതാവുമായ ല്യൂക്ക് ഫോളി നിഷേധിച്ചിട്ടുണ്ട്. എങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും രാജി വെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നാല് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രധാന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2016 ല്‍ സിഡ്നിയില്‍ നടന്ന ക്രിസ്മസ് ആഘോഷവേളയില്‍ ഫോളി തങ്ങളുടെ ഒരു മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നാണ് എ.ബി.സി ചാനല്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നത്. അതേ സമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ട അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ല്യൂക്ക് ഫോളി വ്യക്തമാക്കി. വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചയാവുകയും ഫോളിക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതാണ് പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്.

Similar Posts