< Back
International Old

International Old
ജെഫ് സെഷന്‍സിനെ പുറത്താക്കിയ ട്രംപിന്റെ നടപടിക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധം
|9 Nov 2018 9:29 AM IST
അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പുറത്താക്കിയ ട്രംപിന്റെ നടപടിക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധം, ഇടക്കാല അറ്റോര്‍ണി ജനറല്‍ വിട്ട് നില്‍ക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.
അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പുറത്താക്കിയ ട്രംപിന്റെ നടപടിക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധം. ഇടക്കാല അറ്റോര്‍ണി ജനറല്‍ വിട്ട് നില്‍ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ആയിരത്തിലധികം പ്രതിഷേധക്കാരാണ് ട്രംപിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ ഇടപെടലുകള്‍ നടത്തരുതെന്നും, അറ്റോര്‍ണി ജനറലില്‍ നിന്ന് നിർബന്ധിത രാജി വാങ്ങിയതിലുമാണ് പ്രതിഷേധം.
ബുധനാഴ്ച്ചയാണ് സെഷന്‍സ് രാജി വെച്ചത്. ഇടക്കാല അറ്റോര്‍ണി ജനറലായി മാത്യു വിറ്റാക്കറിനെ ട്രംപ് നിയമിക്കുകയും ചെയ്തു. ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഡെമോക്രാറ്റുകളും രംഗത്തെത്തി. ട്രംപിനെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ റഷ്യ ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തെ ട്രംപും, റഷ്യയും നിഷേധിച്ചിട്ടുണ്ട്.