< Back
International Old
രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി: വെനസ്വേലയില്‍ നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു
International Old

രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി: വെനസ്വേലയില്‍ നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു

Web Desk
|
9 Nov 2018 9:50 AM IST

2015 മുതല്‍ മൂന്ന് മില്യണ്‍ ജനങ്ങള്‍ നാട് വിട്ട് പോയെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.വെനസ്വേല നേരിടുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്

രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിക്കിടെ വെനസ്വേലയില്‍ നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു. 2015 മുതല്‍ മൂന്ന് മില്യണ്‍ ജനങ്ങള്‍ നാട് വിട്ട് പോയെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

വെനസ്വേല നേരിടുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. അത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടിരിക്കുന്നത്. ദിവസവും 12ല്‍ ഒരാള്‍ വീതം വെനസ്വേല വിട്ട് പോകുന്നു. ഭക്ഷണം, മരുന്ന് എന്നിവയുടെ ക്ഷാമവും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളും, വന്‍ വിലക്കയറ്റവുമാണ് കൂട്ടപ്പലായനത്തിലേക്ക് നയിക്കുന്നത്.‌

2015 മുതലുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. മൂന്ന് മില്യണ്‍ ജനങ്ങളാണ് നാട് വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. വെനസ്വേലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ വേണമെന്ന് യു.എന്‍ ഹൈ കമ്മീഷണര്‍ വില്യം സ്പ്ലിന്‍ഡര്‍ പറഞ്ഞു. കൊളംബിയ , പെറു എന്നിവിടങ്ങളിലേക്കാണ് ജനങ്ങള്‍ കൂടുതലും പലായനം ചെയ്യുന്നത്. കൊളംബിയയില്‍ മാത്രം ഒരു മില്യണ്‍ വെനസ്വേലക്കാരാണ് ഉള്ളത്. ഓരോ ദിവസവും 3,000 പേരാണ് ഇവിടെയത്തുന്നത്. ‌

എന്നാല്‍ യു.എന്‍ പുറത്തുവിട്ട കണക്കുകള്‍ തള്ളി പ്രസിഡന്റ് നിക്കോളസ് മദുറോ രംഗത്തെത്തി. വെനസ്വേലയില്‍ വിദേശ ഇടപെടലിനായി വ്യാജ വാര്‍ത്ത നല്‍കുകയാണെന്ന് മദൂറോ വ്യക്തമാക്കി.

Similar Posts