< Back
International Old
ഫ്ലോറി‍ഡയില്‍ വീണ്ടും വോട്ടെണ്ണല്‍  
International Old

ഫ്ലോറി‍ഡയില്‍ വീണ്ടും വോട്ടെണ്ണല്‍  

Web Desk
|
13 Nov 2018 8:40 AM IST

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്ഥലമാണ് ഫ്ലോറിഡ.

യു.എസ് സെനറ്റിലേക്കും സംസ്ഥാന ഗവർണർ സ്ഥാനത്തേക്കും ഫ്ലോറിഡയിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യാഴാഴ്ച വീണ്ടും വെട്ടെണ്ണല്‍. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്ഥലമാണ് ഫ്ലോറിഡ. വോട്ടുശതമാനത്തിൽ സ്ഥാനാർഥികൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റിക് സ്കോട്ടും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബില്‍ നെല്‍സണും തമ്മിലാണ് ഫ്ലാോറിഡയില്‍ നിന്നും യു.എസ് സെനറ്റിലേക്ക് മത്സരിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബില്‍ നെല്‍സണ്‍ നേരിയ വോട്ടില്‍ പരാജയപ്പെട്ടു 0.15 ശതമാനം വോട്ടിനായിരുന്നു റിപബ്ലിക് സ്ഥാനാര്‍ഥിയുടെ വിജയം. ഇവിടെ വീണ്ടും വോട്ടെണ്ണണമെന്നാണ് ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യം.

ഫ്ളോറിഡയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോണ്‍ ഡെസാന്റിസാണ് വിജയിച്ചത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആന്‍ഡ്ര്യൂം ഗില്ലം കുറഞ്ഞ മാര്‍ജിനിലാണ് തോറ്റത്. ഈ വോട്ടും വോട്ടെണ്ണമെന്ന് ആന്‍ഡ്യൂ ഗില്ലവും ആവശ്യപ്പെട്ടു.

അതേസമയം വീണ്ടും വോട്ടെണ്ണുന്നത് വരെ വോട്ടിങ് മെഷീനുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥി റിക് സ്കോട്ട് കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഇരുപാര്‍ട്ടികളും പരസ്പരം ആരോപിക്കുകയാണ്.

നേരിയ വോട്ട് ശതമാനത്തില്‍ ജയിച്ച ജോര്‍ജിയയിലും വിവാദങ്ങളുയരുന്നുണ്ട്. ഇവിടെ ബാലറ്റുകള്‍ കാണാതായതായും പരാതിയുണ്ട്. ഇവിടെയും വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന ആവശ്യവും ഉയരുന്നു.

Similar Posts