
യമന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ചര്‍ച്ചകള്‍ വെള്ളിയാഴ്ച മുതല്‍
|യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന ചര്‍ച്ച സ്വീഡനിലാണ് നടക്കുക
യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ചര്‍ച്ചയുമായി സഹകരിക്കുമെന്ന് പ്രധാന കക്ഷികള്‍ അറിയിച്ചു. രാഷ്ട്രീയ പരിഹാരത്തിനുള്ള നീക്കത്തിലൂടെ യുദ്ധത്തിന് അവസാനമാകുമെന്നാണ് യു.എന്‍ പ്രതീക്ഷ.

യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന ചര്‍ച്ച സ്വീഡനിലാണ് നടക്കുക. ഇതിന് മുന്നോടിയായി യു.എന്‍ മധ്യസ്തന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് വെള്ളിയാഴ്ച യമനിലെത്തും. ചര്‍ച്ചയുമായി സഹകരിക്കാന്‍ ഹൂതികളും യമന്‍ സര്‍ക്കാറും സന്നദ്ധമാണ്. ഇതിന് പിന്നാലെ സൗദി സഖ്യസേനയും ചര്‍ച്ചക്ക് പിന്തുണ പ്രഖ്യാപിച്ചു.
റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യസേനയുടെ പ്രഖ്യാപനം. ഇതോടെ വെടിനിര്‍ത്തലിന് സന്നദ്ധമായിട്ടുണ്ട് ഹൂതികള്‍. യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടണ്‍ യു.എസ് സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം കൊണ്ടു വന്നിട്ടുണ്ട്. യമന്‍ യുദ്ധം നിര്‍ത്തണമെന്ന് അമേരിക്കയും കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.