< Back
International Old
ആണവ കരാര്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കം; യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പുമായി ഇറാന്‍
International Old

ആണവ കരാര്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കം; യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പുമായി ഇറാന്‍

Web Desk
|
27 Nov 2018 8:17 AM IST

2015ലെ ആണവ കരാര്‍ ദുര്‍ബലപ്പെടുത്തുന്നതിനെതിരെ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പുമായി ഇറാന്‍. കരാര്‍ പ്രകാരമുള്ള നേട്ടങ്ങളുണ്ടായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

2015ലെ ആണവ കരാര്‍ ദുര്‍ബലപ്പെടുത്തുന്നതിനെതിരെ യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പുമായി ഇറാന്‍. കരാര്‍പ്രകാരമുള്ള നേട്ടങ്ങളുണ്ടായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്പോഴാണ് ഇറാന്‍ ആണവ തലവന്‍ അലി അക്ബര്‍ സാലഹിയുടെ പരാമര്‍ശങ്ങള്‍.

ഇറാനെതിരായ അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍. ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുകയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെ യൂറോപ്യന്‍ യൂണിയന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ് ഇറാന്‍. കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

2015ലെ ​ആ​ണ​വ ക​രാ​റി​നെ തു​ട​ർ​ന്ന്​ മ​ര​വി​പ്പി​ച്ച ഉ​പ​രോ​ധം ഈ മാസം ആദ്യം മു​ത​ൽ വീ​ണ്ടും യു.​എ​സ്​ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഇ​റാ​​ന്റെ സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ന​ട​പ​ടി​യി​ൽ ആ​ണ​വ ക​രാ​റി​​ന്റെ ഭാ​ഗ​മാ​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​നേരത്തെ എ​തി​ർ​പ്പ് പ്രകടിപ്പിച്ചിരുന്നു. എ​ന്നാ​ൽ, ഇ​റാ​നു​മാ​യി വ്യാ​പാ​രം തു​ട​രു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ അമേരിക്കയും അറിയിച്ചിട്ടുണ്ട്.

Similar Posts