< Back
International Old
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പട്ടാളം ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു
International Old

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പട്ടാളം ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു

Web Desk
|
27 Nov 2018 9:38 AM IST

റംസി അബൂ യാബിസ് എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പട്ടാളം ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്നു. റംസി അബൂ യാബിസ് എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്. തങ്ങളെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചതെന്നാണ് ഇസ്രായേല്‍ വിശദീകരണം.

ഹെബ്റോണിലെ വെസ്റ്റ്ബാങ്ക് റോഡില്‍ തിങ്കളാഴ്ചയാണ് സംഭവം. റംസി അബൂ യാബിസ് എന്ന 33 കാരന്‍ തലക്ക് വെടിയേറ്റാണ് മരിച്ചതെന്ന് റെഡ്ക്രസന്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദെയ്ശെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ളയാളാണ് റംസി. കാര്‍ ഡ്രൈവറായ ഇദ്ദേഹം ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെയാണ് കൊല്ലപ്പെട്ടത്. അതേസമയം, തങ്ങളുടെ സൈനികരെ ആക്രമിക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. സമാന ആരോപണമുന്നയിച്ച് നേരത്തേയും നിരവധി ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നിരുന്നു.

Similar Posts