< Back
International Old
ചൈനക്കെതിരെ വീണ്ടും യു.എസ് വ്യാപാരയുദ്ധ ഭീക്ഷണി
International Old

ചൈനക്കെതിരെ വീണ്ടും യു.എസ് വ്യാപാരയുദ്ധ ഭീക്ഷണി

Web Desk
|
28 Nov 2018 7:59 AM IST

ജനുവരി മുതല്‍ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം.

ചൈനക്കെതിരെ വീണ്ടും വ്യാപാരയുദ്ധ ഭീക്ഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനുവരിയോടെ നികുതി വര്‍ധിപ്പിചക്കുമെന്ന് ട്രംപ് പറഞ്ഞു. 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. വെള്ളിയാഴ്ച ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

ചൈനയില്‍ നിന്നുള്ള 26,700 കോടി ഡോളറിന്റെ ഇറക്കുമതിക്കും ജനുവരിയോടെ നികുതി വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ജനുവരി മുതല്‍ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ജി 20 ഉച്ചകോടിയില്‍ ചൈനയും അമേരിക്കയും വ്യാപാര വിഷയത്തില്‍ ധാരണയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രതികരണം വാണിജ്യ മേഖലയിലക്ക് കനത്ത തിരിച്ചടിയായി.

ചൈനയിലെ ഫാക്ടറികളിലെ ആപ്പിളിന്റെ ഓഹരിയിലും ഇടിവുണ്ടായി. ചൈനയിലേക്കുള്ള കയറ്റുമതിയേക്കാള്‍ കൂടുതലാണ്. ചൈനയില്‍ നിന്നുള്ള അമേരിക്കന്‍ ഇറക്കുമതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37500 കോടി ഡോളറായിരുന്നു ചൈനയുടെ വ്യാപാര നേട്ടം. ഇത് തുടരാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുള്‍പ്പെടെ 20 സാമ്പത്തിക ശക്തികളാണ് പങ്കെടുക്കുക.

Similar Posts