< Back
International Old
കാലാവസ്ഥാ വ്യതിയാനത്തിന് തെളിവില്ലെന്ന് ട്രംപ്
International Old

കാലാവസ്ഥാ വ്യതിയാനത്തിന് തെളിവില്ലെന്ന് ട്രംപ്

Web Desk
|
29 Nov 2018 12:14 AM IST

കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഗുരുതര പ്രശ്നമായി വിശ്വസിക്കുന്നവർ ഉണ്ടായേക്കാമെന്നും, താൻ അതിൽപെടുന്നതല്ലെന്നും ട്രംപ് പറഞ്ഞു

കാലാവസ്ഥാ വ്യതിയാനം അത്ര വലിയ പ്രശ്നമായി തനിക്ക് തോന്നുന്നില്ലെന്ന് അമേരിക്കൻ പ്രസി‍‍ഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ ആഗോള താപനമടക്കമുള്ള പരിസ്ഥിത‍ി പ്രശ്നങ്ങളെ കുറിച്ച് 13 ഫെഡറൽ ഏജൻസികളുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ്. കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഗുരുതര പ്രശ്നമായി വിശ്വസിക്കുന്നവർ ഉണ്ടായേക്കാമെന്നും, താൻ അതിൽപെടുന്നതല്ലെന്നും ട്രംപ് പറഞ്ഞു.

പതിമൂന്ന് ഫെഡറൽ ഏജൻസികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭരണകൂടം തന്നെ പുറത്ത് വിട്ട ‘നാഷണൽ ക്ലെെമറ്റ് അസസ്മെന്റി’നെ തള്ളികൊണ്ടാണ് പ്രസി‍ഡന്റ് ട്രംപ് നിലപാട് അറിയിച്ചത്. മലിനീകരണം യാഥാർത്യമാണ്. സമുദ്ര മലിനീകരണം ലോകത്ത് നടക്കുന്നുണ്ട്. വനനശീകരണം നടക്കുന്നുണ്ട്. എന്നാൽ ആഗോള താപനം പോലുള്ള ഭീഷണിയിലാണ് ലോകമെന്ന് പറയുന്നത് വസ്തുതയല്ലെന്ന് ട്രംപ് പറയുന്നു.

രാജ്യത്തെ അന്തരീക്ഷവും ജലസ്രോതസ്സുകളും മുമ്പെങ്ങുമില്ലാത്ത വിധം ശുദ്ധമാണ്. മുമ്പ് 1970കളിൽ ശാസ്ത്ര‍ജ്ഞന്മാർ പറഞ്ഞിരുന്നത് ലോകം അതിശെെത്യത്തെ നേരിടാൻ പോവുകയാണ് എന്നാണ്. തണുത്തുറഞ്ഞ് ലോകം അവസാനിക്കുമെന്നും പ്രവചനമുണ്ടായി. എന്നാൽ ഇന്നത് ചൂട് വർദ്ധിക്കുന്നതിനെ കുറിച്ചായി എന്ന വത്യാസം മാത്രമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

എന്നാൽ, ട്രംപിനെതിരെ പരിസ്ഥിതിവാദികളടക്കം രംഗത്ത് വന്നു. യാഥാർത്യം മനസ്സിലാക്കാതെയാണ് പ്രസിഡന്റ് സംസാരിക്കുന്നതെന്ന് വിമർശനമുയർന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആഗോള താപനമുൾപ്പടെയുള്ള വെല്ലുവിളികളെ പ്രതിപാദിച്ച 1700 പേജുള്ള കാലാവസ്ഥ റിപ്പോർട്ട് അമേരിക്ക പുറത്ത് വിട്ടത്.

Similar Posts