< Back
International Old
ചെെനയില്‍ ഫാക്ടറിക്കടുത്ത് പൊട്ടിത്തെറി; 22 മരണം
International Old

ചെെനയില്‍ ഫാക്ടറിക്കടുത്ത് പൊട്ടിത്തെറി; 22 മരണം

Web Desk
|
28 Nov 2018 5:08 PM IST

പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറിയിലുണ്ടായ അമ്പതോളം ട്രക്കുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു

ചെെനയിൽ കെമിക്കൽ ഫാക്ടറിക്കടുത്തുണ്ടായ പൊട്ടിത്തെറിയിൽ 22 പേർ മരിച്ചു. വടക്കൻ ചെെനയിലെ ‘ഹെബെയ് ഷെൻഹുവ കെമിക്കൽ’ ഫാക്ടറിക്ക് അടുത്താണ് പുലർച്ചയോടെ പൊട്ടിത്തെറിയുണ്ടായത്. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ചെെനയുടെ പ്രചരണകാര്യ വിഭാഗം അറിയിച്ചു.

തലസ്ഥാനമായ ബീജിങ്ങിൽ നിന്ന് 200 കി.മി മാറി ഴാൻജികുവിലാണ് അപകടം നടന്നത്. പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറിയിലുണ്ടായ അമ്പതോളം ട്രക്കുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. വാഹനങ്ങൾ കത്തിയതിന്റ കട്ടിപുക രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

Similar Posts