< Back
International Old
ഉരുളക്ക് ഉപ്പേരി: ട്രംപിന്‍റെ വിമര്‍ശനത്തിനെതിരെ തെരേസ മെ
International Old

ഉരുളക്ക് ഉപ്പേരി: ട്രംപിന്‍റെ വിമര്‍ശനത്തിനെതിരെ തെരേസ മെ

Web Desk
|
28 Nov 2018 8:35 AM IST

ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധം പുതിയ കരാറിലൂടെ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു

ബ്രക്സിറ്റ് കരാറില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കരാര്‍ ആംഗ്ലോ - അമേരിക്ക വ്യാപാര ബന്ധത്തെ തകര്‍ക്കുകയല്ല, കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് തെരെസ മെ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധം പുതിയ കരാറിലൂടെ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ് മെ ഒപ്പിട്ട ബ്രക്സിറ്റ് കരാറിന്‍റെ കരടിനെതിരെ വ്യാപകമായ വിമര്‍ശനമാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ഉയരുന്നത്. അടുത്ത മാസം 11 ന് കരാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ വെക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപിന്‍റെ വിമര്‍ശനത്തിന് ഇന്നലെ ശക്തമായ മറുപടിയാണ് തെരേസ മെയ് നല്‍കിയത്.

വാഷിംഗ്ടണും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ കരാര്‍ മൂലം വലിയ ബുദ്ധിമുട്ടിലാക്കുമെന്നും തെരേസ മെയുടെ കരാറിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

ആംഗ്ലോ അമേരിക്കന്‍ വ്യാപാരത്തെ ബ്രക്സിറ്റ് കരാര്‍ ദോഷകരമായി ബാധിക്കുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ പുതിയ വ്യാപാര കരാര്‍ സാധ്യമാകുമെന്നും അത് അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്നും തെരേസ മെ വ്യക്തമാക്കി.

റോയല്‍ വെല്‍ഷ് വിന്‍റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ തെരേസ് മെ കര്‍ഷകരുമായും വ്യവസായികളുമായും കൂടിക്കാഴ്ചയും നടത്തി. ബ്രിട്ടന് സ്വതന്ത്രമായ വ്യാപാര നയമുണ്ടെന്നും അമേരിക്കയടക്കമുള്ള നല്ല വ്യാപാര ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ വ്യാപാര കരാറിലൂടെ കഴിയുമെന്നും മെ പ്രതീക്ഷ പ്രകടിപ്പിച്ചു.

Similar Posts