< Back
International Old
താലിബാനുമായി ചര്‍ച്ചക്ക് അഫ്ഗാന്‍ പ്രസിഡന്റ്
International Old

താലിബാനുമായി ചര്‍ച്ചക്ക് അഫ്ഗാന്‍ പ്രസിഡന്റ്

Web Desk
|
29 Nov 2018 9:21 AM IST

അഫ്ഗാന്‍ സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് അഷ്റഫ് ഗനി നിലപാട് അറിയിച്ചത്. സമാധാനത്തിനായി ചര്‍ച്ചക്ക് തയ്യാറാണ്. 

താലിബാനുമായി ചര്‍ച്ചക്ക് മുന്‍കൈയ്യെടുത്ത് അഫ്ഗാന്‍ പ്രസിഡന്റ് അഷ്ഫറ് ഗനി. ചര്‍ച്ചക്കായി 12 അംഗ സമിതിയെ രൂപീകരിച്ചു. താലിബാനെ രാഷ്ട്രീയ സംഘടനയായി അംഗീകരിക്കാമെന്നു നേരത്തെ തന്നെ ഗനി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

അഫ്ഗാന്‍ സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് അഷ്റഫ് ഗനി നിലപാട് അറിയിച്ചത്. സമാധാനത്തിനായി ചര്‍ച്ചക്ക് തയ്യാറാണ്. 17 വര്‍ഷമായി തുടരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 12 അംഗ സംഘത്തെ ചര്‍ച്ചക്ക് നിയോഗിച്ചെന്നും അഷ്റഫ് ഗനി പറഞ്ഞു.

താലിബാനുമായി സമാധാന ഉടമ്പടികള്‍ ഒപ്പുവെക്കുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് അഫ്ഗാന്‍ തന്നെ ചര്‍ച്ചക്ക് മുന്നിട്ടിറങ്ങിയത്. വര്‍ധിച്ചുവരുന്ന താലിബാന്‍ ഭീകരതയെ ചെറുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അദ്ദേഹം അഭിപ്രായപ്പെട്ടു.

താലിബാനെ രാഷ്ട്രീയ സംഘ‍ടനയായി അംഗീകരിക്കാമെന്ന് അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ശമനമില്ലാത്ത സാഹചര്യത്തിലാണ് സമാധാന ഉടമ്പടിയുമായി മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്.

Similar Posts