< Back
International Old
ബ്രെക്സിറ്റിനെതിരെ ഭരണപക്ഷത്തും കലാപക്കൊടി
International Old

ബ്രെക്സിറ്റിനെതിരെ ഭരണപക്ഷത്തും കലാപക്കൊടി

Web Desk
|
29 Nov 2018 8:29 AM IST

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ രാജ്യത്തിന് ഉള്ളില്‍ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. 

ബ്രെക്സിറ്റ് ബ്രിട്ടന്റെ ഭാവി കൂടുതല്‍ വഷളാക്കുമെന്ന വിമര്‍ശനവുമായി ഭരണപക്ഷ അംഗമായ ചാന്‍സിലര്‍ ഫിലിപ്പ് ഹാമ്മോണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുന്നത് ബ്രിട്ടന്റെ സാന്പത്തിക സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന് ഹമോണ്ട് പറഞ്ഞു. ഡിസംബര്‍ 11 ന് കരാര്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പിന് വെക്കാനിരിക്കെയാണ് ഹാമോണ്ടിന്റെ പ്രതികരണം.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ രാജ്യത്തിന് ഉള്ളില്‍ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. അടുത്ത മാസം 11ന് ബ്രെക്സിറ്റ് കരാറിന്റെ കരട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടിനിടാനിരിക്കെയാണ് രൂക്ഷ വിമര്‍ശനവുമായി ഭരണപക്ഷ പാര്‍ട്ടി അംഗം തന്നെ രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുമെന്നും, കരാര്‍ രാജ്യത്തിന് യാതൊരു പ്രയോജനവും ചെയ്യില്ലെന്നും ചാന്‍സിലര്‍ ഫിലിപ്പ് ഹാമ്മോണ്ട് പറഞ്ഞു.

നിലവില്‍ 94 എം.പിമാര്‍ കരാറിന് എതിരെ വോട്ട് ചെയ്യുമെന്നാണ് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എതിര്‍ക്കുന്നവരുടെ എണ്ണം നൂറ് കടക്കാനുള്ള സാധ്യതയുമുണ്ട്. ഇത് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന സൂചനയും ഫിലിപ്പ് ഹമ്മോണ്ട് നല്‍കി.

Similar Posts