< Back
International Old
ശ്രീലങ്കയില്‍ സൈനിക മേധാവി അറസ്റ്റില്‍
International Old

ശ്രീലങ്കയില്‍ സൈനിക മേധാവി അറസ്റ്റില്‍

Web Desk
|
29 Nov 2018 9:14 AM IST

2008- 2009 കാലത്തുണ്ടായ ആഭ്യന്തര യുദ്ധത്തിനിടെ നിരവധി പേരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. ഈ സമയത്ത് 11 യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രവീന്ദ്ര വിജെഗുണ രത്നെക്കെതിരായ കുറ്റം

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കേസില്‍ സൈനിക മേധാവി അറസ്റ്റില്‍. പ്രതിരോധ വിഭാഗം മേധാവി രവീന്ദ്ര വിജെഗുണ രത്നെ ആണ് അറസ്റ്റിലായത്. 2008- 2009 കാലത്ത് നടന്ന ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

2008- 2009 കാലത്തുണ്ടായ ആഭ്യന്തര യുദ്ധത്തിനിടെ നിരവധി പേരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. ഈ സമയത്ത് 11 യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രവീന്ദ്ര വിജെഗുണ രത്നെക്കെതിരായ കുറ്റം. നേരത്തെ മൂന്ന് തവണ അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈനിക യൂണിഫോമിലാണ് വിജെഗുണ കോടതിയില്‍ കീഴടങ്ങാനെത്തിയത്. നാവിക ഉദ്യോഗസ്ഥരും സഹകാരികളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. എന്നാല്‍ ആരോപണങ്ങള്‍ വിജെഗുണ നിഷേധിച്ചു. കൊളംബോയിലെ കോടതി അദ്ദേഹത്തെ ഡിസംബര്‍ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു. ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥ തുടരുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍.

Similar Posts