< Back
International Old
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കേ ലങ്കയുമായി കരാറിലേര്‍പ്പെട്ട് ചെെന
International Old

രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കേ ലങ്കയുമായി കരാറിലേര്‍പ്പെട്ട് ചെെന

Web Desk
|
30 Nov 2018 12:52 PM IST

ചെെനക്ക് വളരെ താല്‍പര്യമുള്ള, മേഖലയിലെ തന്ത്രപ്രധാന രാഷ്ട്രമാണ് ശ്രീലങ്ക

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ശ്രീലങ്കയുമായി മില്യണ്‍ ഡോളറിന്റെ കരാറില്‍ ചെെന ഒപ്പു വെച്ചു. തുറമുഖ വികസനവുമായി ബന്ധപ്പെട്ട കരാറിലാണ് ചൈനയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ മാസങ്ങളായി ലങ്കയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാതലത്തില്‍, കരാറിന്റെ നിയമ സാധുതയും സംശയത്തിന്റെ നിഴലിലാണുള്ളത്.

തുറമുഖ വികസനവുമായി ബന്ധപ്പെട്ട കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിട്ടുള്ളത്. 32 മില്യണ്‍ ഡോളറിന്റെയും, 25.7 മില്യണ്‍ ഡോളറിന്റെയും രണ്ടു കരാറുകളാണ് മഹിന്ദ രജപക്‌സെ സര്‍ക്കാറുമായി ധാരണയായിട്ടുള്ളത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പുറത്താക്കി തല്‍സ്ഥാനത്ത് രജപക്‌സയെ അവരോധിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അധികാരമാറ്റം നടന്ന് ഒരു മാസത്തോളം പിന്നിട്ടിട്ടും, ലോക രാഷ്ട്രങ്ങള്‍ പലതും രജപക്‌സെ സര്‍ക്കാറിനെ അംഗീകരിച്ചിട്ടില്ല.

നിലവിലെ രാഷ്ട്രീയ സ്ഥിതി കരാറിനെ എങ്ങനെ ബാധിക്കുമെന്ന അനിശ്ചിതാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ചെെനക്ക് വളരെ താല്‍പര്യമുള്ള, മേഖലയിലെ തന്ത്രപ്രധാന രാഷ്ട്രമാണ് ശ്രീലങ്ക. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുമായുള്ള അധികാര പിടിവലിയുടെ ഭാഗമായി വളരെ കാലമായി ശ്രീലങ്കയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ചൈന. ഇതാണ്, ഈയൊരു സാഹചര്യത്തിലും ലങ്കയുമായൊരു കരാറിലേര്‍പ്പെടാന്‍ ചെെനയെ പ്രേരിപ്പിച്ച ഘടകം

Similar Posts