< Back
International Old
ലോപസ് ഒബ്രഡോര്‍ മെക്സിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റു
International Old

ലോപസ് ഒബ്രഡോര്‍ മെക്സിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റു

Web Desk
|
2 Dec 2018 8:31 AM IST

അഭയാർഥി പ്രവാഹം തടയാൻ മെക്സിക്കോ അതിർത്തിയിൽ സുരക്ഷാ മതിൽ കെട്ടുമെന്നതുൾപ്പെടെയുള്ള യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നയങ്ങളെ ശക്തമായി എതിർക്കുന്ന ഒബ്രഡോർ

ഇടത് സഹയാത്രികനായ ആൻഡ്രൂസ് മാനുവൽ ലോപസ് ഒബ്രഡോർ മെക്സിക്കോയുടെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റു. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഒബ്രഡോര്‍ വന്‍ വിജയം നേടിയത്.

അഭയാർഥി പ്രവാഹം തടയാൻ മെക്സിക്കോ അതിർത്തിയിൽ സുരക്ഷാ മതിൽ കെട്ടുമെന്നതുൾപ്പെടെയുള്ള യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നയങ്ങളെ ശക്തമായി എതിർക്കുന്ന ഒബ്രഡോർ, മാറ്റത്തിന്‍റെ വക്താവെന്നു സ്വയം വിശേഷിപ്പിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തൊട്ടടുത്ത എതിരാളിയെക്കാൾ ഇരട്ടി വോട്ടുകൾ നേടിയായിരുന്നു ജയം. രാജ്യത്തെ അഴിമതിയും ദാരിദ്ര്യവും അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന രക്തരൂക്ഷിതമായ അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഒബ്രഡോറിന്‍റെ സത്യപ്രതിജ്ഞ.

പരസ്പര ബഹുമാനത്തിലും, എന്നാൽ യു.എസിൽ സത്യസന്ധമായി ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന അഭയാർഥികളായ മെക്സിക്കൻ പൗരന്മാരുടെ സംരക്ഷണത്തിലും അധിഷ്ഠിതമായ ഒരു നല്ല ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത് ഒബ്രഡോർ നേരത്തെ പറഞ്ഞിരുന്നു. മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർത്ത് ഒബ്രഡോർ എഴുതിയ പുസ്തകം ഏറെ ചർച്ചാവിഷയമായിരുന്നു.

Similar Posts