< Back
International Old

International Old
ഫ്രാന്‍സിലെ വിവാദ ഇന്ധന നികുതി വര്‍ദ്ധന പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ചു
|4 Dec 2018 6:06 PM IST
ഇന്ധനത്തിലെ കാര്‍ബണിന്‍റെ ടാക്സ് വര്‍ദ്ധിച്ചതിനെതിരെ യെല്ലോ വെസ്റ്റ് മൂവ്മെന്‍റ് എന്ന പേരിലാണ് പ്രതിഷേധം ശക്തമായിരുന്നത്
ഫ്രാന്‍സിലെ വിവാദ ഇന്ധന നികുതി വര്‍ദ്ധന മരവിപ്പിച്ചു. ആറ് മാസത്തേക്കാണ് വില വര്‍ദ്ധന മരവിപ്പിച്ചത്. പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പിയാണ് ഉത്തരവിറക്കിയത്. വന്‍ നികുതി വര്‍ദ്ധനവിനെ തുടര്‍ന്ന് ആഴ്ചകളായി ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇന്ധന നികുതി കൂടാതെ വൈദ്യുതി, പാചകവാതകം എന്നിവയുടെ നികുതിയിലും മൂന്ന് മാസത്തെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ധനത്തിലെ കാര്‍ബണിന്‍റെ ടാക്സ് വര്‍ദ്ധിച്ചതിനെതിരെ യെല്ലോ വെസ്റ്റ് മൂവ്മെന്‍റ് എന്ന പേരിലാണ് പ്രതിഷേധം ശക്തമായിരുന്നത്. ഇന്നലെ പാരീസില്‍ നടന്ന പ്രക്ഷോഭത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പിരക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തു.