< Back
International Old
മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു
International Old

മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു

Web Desk
|
5 Dec 2018 12:21 PM IST

12 ദിവസങ്ങളായി അവശ്യവസ്തുക്കളൊന്നുമില്ലാതെ കഴിയുകയാരുന്നുവെന്ന് രക്ഷപ്പെട്ടവരിലൊരാളായ ഈജിപ്ഷ്യന്‍ വംശജനും പറയുന്നു. ബോട്ടിലുണ്ടായിരുന്ന..

മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു. രണ്ടാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ കടലില്‍ അലയുകയായിരുന്നവരാണ് മരിച്ചത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചത്.

ലിബിയന്‍ തുറമുഖ നഗരത്തില്‍ വെച്ച് മിസ്റാത്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് തകര്‍ന്ന നിലയില്‍ ബോട്ട് കണ്ടെത്തിയത്. ബോ‌ട്ട് കണ്ടെത്തുമ്പോള്‍ കുടിയേറ്റക്കാരായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ബോട്ടിലുണ്ടായിരുന്നു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 14 പേര്‍ മരരണപ്പെട്ടുവെന്നാണ് കണക്ക്.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ കടലില്‍ അലയുകയായിരുന്നു കപ്പലെന്നാണ് അധികൃതര്‍ പറയുന്നത്. 12 ദിവസങ്ങളായി അവശ്യവസ്തുക്കളൊന്നുമില്ലാതെ കഴിയുകയാരുന്നുവെന്ന് രക്ഷപ്പെട്ടവരിലൊരാളായ ഈജിപ്ഷ്യന്‍ വംശജനും പറയുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 12 പേരെ കടലില്‍ കാണാതായെന്നാണ് വിവരം. രക്ഷപ്പെടുത്തിയ 10 പേരുടെയും ആരോഗ്യനില വളരെ മോശമാണെന്നാണ് ആശുപത്രികളില്‍ നിന്നുള്ള വിവരം,.

Similar Posts