< Back
International Old
ബ്രെക്സിറ്റ് സംവാദത്തില്‍ തെരേസ മെയ്ക്ക് തിരിച്ചടി
International Old

ബ്രെക്സിറ്റ് സംവാദത്തില്‍ തെരേസ മെയ്ക്ക് തിരിച്ചടി

Web Desk
|
5 Dec 2018 7:57 AM IST

അഞ്ച് ദിവസം നീളുന്ന പാര്‍ലമെന്റ് സംവാദം തെരേസ മെയ് സര്‍ക്കാറിനെ സംബന്ധിച്ചും ബ്രെക്സിറ്റിന്റെ ഭാവി നടപടികള്‍ സംബന്ധിച്ചും നിര്‍ണായകമാണ്. ചര്‍ച്ചകളില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കും.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്നലെയാരംഭിച്ച ബ്രെക്സിറ്റ് സംവാദത്തില്‍ പ്രധാനമന്ത്രി തെരേസ മെയ്ക്ക് തിരിച്ചടി. അഞ്ച് ദിവസം നീളുന്ന പാര്‍ലമെന്റ് സംവാദം തെരേസ മെയ് സര്‍ക്കാറിനെ സംബന്ധിച്ചും ബ്രെക്സിറ്റിന്റെ ഭാവി നടപടികള്‍ സംബന്ധിച്ചും നിര്‍ണായകമാണ്. ചര്‍ച്ചകളില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കും.

ബ്രെക്സിറ്റ് സംബന്ധിച്ച തന്റെ പദ്ധതികള്‍ക്ക് പാര്‍ലമെന്റിന്റെ പിന്തുണ പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി തെരേസ മെയ്ക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു ആദ്യ ദിനത്തിലെ ചര്‍ച്ചകള്‍. ഇന്നലെ സംവാദത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും തെരേസ മെയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുന്നയിച്ചത്. അഞ്ച് ദിവസം നീളുന്ന പാര്‍ലമെന്റ് സംവാദത്തിനൊടുവില്‍ ഡിസംബര്‍ 11ന് വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. ഇതില്‍ പരാജയപ്പെട്ടാല്‍ തെരേസ മെയ് സര്‍ക്കാറിന്റെ ഭാവി തന്നെ തുലാസിലാകും. പാര്‍ലമെന്റ് സംവാദവും വോട്ടെടുപ്പും അതുകൊണ്ടു തന്നെ തെരേസമെയ് സര്‍ക്കാറിന് നിര്‍ണായകമാണ്.

അതേസമയം, സംവാദത്തിലുടനീളം ഉറച്ച നിലപാടുകളെടുത്ത തെരേസമെയ് ആദ്യ ദിന സംവാദം അവസാനിച്ചതിനു ശേഷവും നിലപാടില്‍ ഉറച്ചു നിന്നു. ഭൂരിഭാഗം പേരും എതിര്‍ത്ത് സംസാരിച്ചതോടെ വോട്ടെടുപ്പും ഈ ദിശയിലാകുമോ എന്ന ആശങ്കയിലാണ് മെയ് അനുകൂലികള്‍. ബ്രെക്സിറ്റ് കരാറിന് മേലുള്ള നിയമോപദേശം പൂര്‍ണമായും പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സ്പീക്കറും തെരേസമെയ് സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. തെരേസ മെയ് പാര്‍ലമെന്റ് ചട്ടം ലംഘിച്ചെന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം.

Similar Posts