< Back
International Old
കാനഡയില്‍ അറസ്റ്റിലായ ടെലികോം കമ്പനി എക്സിക്യൂട്ടീവിനെതിരെ തട്ടിപ്പ് ആരോപണം
International Old

കാനഡയില്‍ അറസ്റ്റിലായ ടെലികോം കമ്പനി എക്സിക്യൂട്ടീവിനെതിരെ തട്ടിപ്പ് ആരോപണം

അപർണ പ്രസന്നൻ
|
8 Dec 2018 8:06 AM IST

വിലക്ക് ലംഘിച്ച് ഇറാന് ടെലികോം ഉപകരണങ്ങളും യന്ത്രങ്ങളും ചൈനീസ് ടെലികോം കന്പനി ഹുവായ് കൊടുത്തെന്നാണ് വാദം. ഇതില്‍ കമ്പനി സി.എഫ്.ഒ മെങ് വാന്‍ഷൂ തട്ടിപ്പ് വ്യക്തമാണെന്നും കാനേഡിയന്‍ പ്രോസിക്യൂട്ടര്‍.

കാനഡയില്‍ അറസ്റ്റിലായ വാവെയ് ടെലികോം കമ്പനി എക്സിക്യൂട്ടീവ് മെങ് വാന്‍ഷൂവിനെതിരെ തട്ടിപ്പ് ആരോപണം. ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഹുവായ് ലംഘിച്ചെന്ന് കാനഡ. മെങ് വാന്‍ഷൂവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കാനഡയുടെ വാദം.

വിലക്ക് ലംഘിച്ച് ഇറാന് ടെലികോം ഉപകരണങ്ങളും യന്ത്രങ്ങളും ചൈനീസ് ടെലികോം കന്പനി ഹുവായ് കൊടുത്തെന്നാണ് വാദം. ഇതില്‍ കമ്പനി സി.എഫ്.ഒ മെങ് വാന്‍ഷൂ തട്ടിപ്പ് വ്യക്തമാണെന്നും കാനേഡിയന്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അമേരിക്കന്‍ ഉപരോധങ്ങള്‍ക്ക് വിരുദ്ധമാണ് ഹുവായുടെ ഇടപടുകള്‍. സമ്പത്തും സ്വാധീനവും ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മെങ് വാന്‍ഷൂവിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.

അതേസമയം സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്തതാണ് എല്ലാം, അതിന്റെ പേരില്‍ ‍ ജാമ്യം നിഷേധിക്കേണ്ട കാര്യമില്ലെന്നും മങിന്റെ അഭിഭാഷന്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് മെങ് വാന്‍ഷൂ കാനഡയില്‍ അറസ്റ്റിലാകുന്നത്. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് ചൈന രംഗത്തെത്തിയിരുന്നു. ആരോപണം തെളിഞ്ഞാല്‍ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ വിപണികളില്‍ നിന്നും പുറത്താക്കപ്പെടും. ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ് വാര്‍ത്ത പുറത്ത് വന്ന പിന്നാലെ തന്നെ ലോകമെങ്ങും ഓഹരി വിപണികളില്‍ വന്‍ ഇടിവാണ് ഉണ്ടായത്.

Related Tags :
Similar Posts