< Back
International Old
78 മനുഷ്യരെ കൊന്ന ‘സീരിയല്‍ കില്ലര്‍’, ജോലി പൊലീസില്‍; സിനിമാ കഥയെ വെല്ലും ഈ കേസ്! 
International Old

78 മനുഷ്യരെ കൊന്ന ‘സീരിയല്‍ കില്ലര്‍’, ജോലി പൊലീസില്‍; സിനിമാ കഥയെ വെല്ലും ഈ കേസ്! 

Web Desk
|
10 Dec 2018 11:25 PM IST

അർധരാത്രി ജോലിയിലല്ലാത്ത സമയത്ത് പോലീസ് കാറിൽ യാത്ര ഒാഫർ ചെയ്താണ് ഇദ്ദേഹം ആളുകളെ കൊല്ലുന്നത്.

കഴി‍ഞ്ഞ തിങ്കളാഴ്ച്ചയാണ് റഷ്യൻ കോടതി വളരെ വിചിത്രമായൊരു കേസിന് സാക്ഷിയാവുന്നത്. യാതൊരു കാരണവുമില്ലാതെ 56 മനുഷ്യരെ കൊന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ കേസാണത്. നിലവിൽ 22 സ്ത്രീകളെ കൊന്നതിന്റെ പേരിൽ ജീവപര്യന്തം അനുഭവിക്കവെയാണ് ഇത്തരം ഒരു കേസ് വന്നിരിക്കുന്നത്. ഇതോടെ റഷ്യയിലെ ഏറ്റവും പ്രസിദ്ധനായ സീരിയൽ കില്ലറായി മാറിയിരിക്കുകയാണ് മിഖായേൽ പോപ്കോവ്.

1992നും 2007നും ഇടക്ക് 56 മനുഷ്യരെ കൊന്ന കുറ്റവാളിയാണ് മുൻപോലീസ് ഉദ്യോഗസ്ഥനായ മിഖായേലെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. മനുഷ്യരെ കൊല്ലാൻ രോഗാതുരമായ അഭിനിവേശമുള്ള കുറ്റവാളിയാണ് ഇദ്ദേഹം, പത്തോളം ഇരകളെ പീഡിപ്പിച്ചിട്ടുമുണ്ട്, അഭിഭാഷകൻ ചൂണ്ടികാട്ടി.

2015 ൽ 22 സ്ത്രീകളെ കൊന്നതിന്റെ പേരിൽ പിടിയിലായിരുന്നു. പിന്നീട് 59 മനുഷ്യരെ കൊന്നിട്ടുണ്ടെന്ന് ഏറ്റുപറയുകയായിരുന്നു. എന്നാൽ 56 മനുഷ്യരെ കൊന്നതിനെ തെളിവ് കണ്ടെത്താൻ പോലീസിന് സാധിച്ചൊള്ളൂ.

അർധരാത്രി ജോലിയിലല്ലാത്ത സമയത്ത് പോലീസ് കാറിൽ യാത്ര ഒാഫർ ചെയ്താണ് ഇദ്ദേഹം ആളുകളെ കൊല്ലുന്നത്. റഷ്യയിലെ ഒരുപാട് പ്രസിദ്ധരായ കൊള്ളക്കാരുടെ കൊലപാതങ്ങളേക്കാൾ കൂടുതലാണിത്. 2007ലെ ‘ചെസ്ബോർഡ് കില്ലർ’ എന്നറിയപ്പെടുന്ന അലക്സാണ്ടർ പിചുഷ്കിൻ ജീവപര്യന്തം അനുഭവിച്ചത് 48 ആളുകളെ കൊന്നിട്ടായിരുന്നു.

Similar Posts