< Back
International Old

International Old
പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപവുമായി സൗദി അറേബ്യ
|13 Dec 2018 5:22 PM IST
സൗദിയുമായി വരാനിരിക്കുന്ന നിക്ഷേപം പാക്കിസ്ഥാനിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് പാക്കിസ്ഥാൻ മന്ത്രി. മന്ത്രി അസദ് ഉമർ ഇസ്‍ലാമാബാദിലെ പരിപാടിയിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
സൗദിയുമായുള്ള കരാർ കാബിനറ്റിന്റെ അംഗീകാരത്തിനായി വെച്ചിരിക്കുകയാണ്. അത് ലഭിക്കുന്നതോടെ ഈ പദ്ധതി യാഥാർത്ഥമാകും, മന്ത്രി അറിയിച്ചു. സൗദി അധികാരികളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു