< Back
International Old
ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു
International Old

ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു

Web Desk
|
14 Dec 2018 8:44 AM IST

ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ആരോപിച്ച് ഒരു കനേഡിയന്‍ ബിസിനസുകാരനെ കൂടി ചൈന കസ്റ്റഡിയിലെടുത്തു

ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ആരോപിച്ച് ഒരു കനേഡിയന്‍ ബിസിനസുകാരനെ കൂടി ചൈന കസ്റ്റഡിയിലെടുത്തു. ഇത്തരം ആരോപണം ചൂണ്ടിക്കാട്ടി രണ്ടാമത്തെയാളാണ് പിടിയിലായത്.

ദേശീയ സുരക്ഷാ വിഷയം ഉന്നയിച്ചാണ് മൈക്കിള്‍ സ്പോവാര്‍ എന്ന കനേഡിയന്‍ ബിസിനസുകാരനെ ചൈന കസ്റ്റഡിയിലെടുത്തത്. ഇതേവിഷയം ഉന്നയിച്ച് മൈക്കിള്‍ കോവ്‍ഗര്‍ എന്നൊരു കനേഡിയന്‍ പൌരനേ നേരത്തെ ചൈന കസ്റ്റഡിയിലാക്കിയിരുന്നു. ചൈനീസ് ടെലികോം ഭീമനായ ഹുവായ് എക്സിക്യൂട്ടീവ് മെങ് വാന്‍ഴൂവിനെ അമേരിക്കയുടെ നിര്‍ദേശപ്രകാരം കാനഡ അറസ്റ്റ് ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

തട്ടിപ്പ് കേസില്‍ ഈ മാസം ഒന്നിന് അറസ്റ്റിലായ വാങ്ഴൂ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. ഹുവായ് ബിസിനസ് ഇടപാടില്‍ ഇറാനുമേലുള്ള യു.എസ് ഉപരോധം പാലിച്ചില്ല എന്ന ആരോപണവും അവര്‍ നേരിടുന്നുണ്ട്. കാനഡ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ അടുത്ത പ്രത്യാഘാതം കാനഡയെ തേടി വരുന്നുണ്ടെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം കൂടുതല്‍ വഷളാവുകയാണ്.

Similar Posts