
ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് അവാമി ലീഗ്
|ബംഗ്ലാദേശില്‍ ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്
ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ഭരണ കക്ഷിയായ അവാമി ലീഗ്. നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി തെരുവോരങ്ങളില്‍ വോട്ടഭ്യര്‍ത്ഥനയുമായി ഇറങ്ങിയത്.
ബംഗ്ലാദേശില്‍ ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്. ഭരണ കക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ജാതീയ എെക്യമുന്നണിയും തമ്മിലാണ് പ്രധാന മത്സരം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. ബി.എന്‍.പി നേതൃത്വത്തിലുള്ള മുന്നണി സജീവമായി രംഗത്തുണ്ടെങ്കിലും പ്രചരത്തില്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തന്നെയാണ് മുന്‍ തൂക്കം.
വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഈ പ്രചരണത്തിന്റെ ഭാഗമാണ്. ഇന്ന് ഷാഹിദ് മിനാറില്‍ നിന്നും പ്രചരണം തുടങ്ങുകയാണ്. ഇനി ധാക്കയില്‍ നിന്നും പ്രചരണം തുടങ്ങുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

മൂന്നാം തവണ രാജ്യത്തിന്‍റെ അധികാരത്തിലെത്താനാണ് ഷെയ്ക്ക് ഹസീനയും അവാമി ലീഗും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് രാജ്യത്ത് ജനാധിപത്യ പരീക്ഷണത്തിന്‍റെ വേദിയാകുമെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. 2014ലെ അവസാന തെരഞ്ഞെടുപ്പ് ബി.എന്‍.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്ക്കരിച്ചിരുന്നു