< Back
International Old
നികുതി വെട്ടിപ്പു കേസില്‍ ഗായിക ഷാക്കിറക്കെതിരെ ആരോപണവുമായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍
International Old

നികുതി വെട്ടിപ്പു കേസില്‍ ഗായിക ഷാക്കിറക്കെതിരെ ആരോപണവുമായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍

Web Desk
|
15 Dec 2018 9:13 AM IST

നികുതി വെട്ടിപ്പു കേസില്‍ കൊളംബിയന്‍ ഗായിക ഷാക്കിറക്കെതിരെ ആരോപണവുമായി സ്പെയിന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രംഗത്ത്. 14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

കാറ്റലോണിയന്‍ പ്രവിശ്യയില്‍ താമസിക്കുന്ന കാലയളവില്‍ 14.5 മില്യന്‍ യൂറോ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഷാക്കിറക്കതിരായ ആരോപണം. സ്പെയിന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാണ് ഷാക്കിറക്കെതിരായ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഷാക്കിറക്കെതിരായ ആരോപണം ശരിയാണെന്നും നികുതി വെട്ടിപ്പ് നടത്തിയതില്‍ തെളിവുണ്ടെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വക്താവ് പ്രതികരിച്ചു. ഫുട്ബോള്‍ താരങ്ങളായ ലയണല്‍ മെസ്സിക്കും റൊണാള്‍ഡോക്കും പിന്നാലെയാണ് ഷാക്കിറക്കെതിരെയും നികുതി വെട്ടിപ്പ് കേസ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. മെസ്സിക്കും റൊണാള്‍ഡോക്കുെ എതിരായ അന്വേഷണം പുരോഗമിക്കുകയാണ്. 2010 ഫുട്ബോൾ ലോകകപ്പിനായി ഷാക്കിറ ആലപിച്ച വക്കാ വക്കാ എന്ന ഗാനം ആരാധകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. നിരവധി അവാര്‍ഡുകള്‍ നേടിയ ഷാക്കിറക്കെതിരെ ഉയര്‍ന്ന ആരോപണം ആശ്ചര്യത്തോടെയാണ് സംഗീത ലോകം നോക്കി കാണുന്നത്. എന്നാല്‍ ആരോപണങ്ങളെ കുറിച്ച് ഷാക്കിറ പ്രതികരിച്ചിട്ടില്ല.

Related Tags :
Similar Posts