< Back
International Old
ബ്രെക്സിറ്റില്‍ ഇനിയൊരു ജനഹിത പരിശോധന വേണ്ട: തെരേസ മെ സര്‍ക്കാര്‍
International Old

ബ്രെക്സിറ്റില്‍ ഇനിയൊരു ജനഹിത പരിശോധന വേണ്ട: തെരേസ മെ സര്‍ക്കാര്‍

Web Desk
|
17 Dec 2018 9:22 AM IST

വീണ്ടുമൊരു ബ്രക്സിറ്റ് ജനഹിത പരിശോധന വേണമെന്ന ആവശ്യം യു.കെയില്‍ ശക്തമാണ്. രണ്ടാം ബ്രക്സിറ്റ് വോട്ടെടുപ്പ് നടത്തില്ല എന്നായിരുന്നു നേരത്തെ തന്നെ മെ സര്‍ക്കാരിന്റെ നിലപാട്

ബ്രക്സിറ്റില്‍ വീണ്ടുമൊരു വോട്ടെടുപ്പ് വേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് തെരേസ മെ സര്‍ക്കാര്‍. നിലവില്‍ തെരേസ മെ രൂപീകരിച്ച ബ്രക്സിറ്റ് കരാറില്‍ ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എം.പിമാര്‍ക്ക് വോട്ടിനിടാനാണ് തീരുമാനം. വീണ്ടുമൊരു ജനഹിത പരിശോധനക്ക് ആവശ്യപ്പെടുന്ന ടോണി ബ്ലയറിനെ രൂക്ഷമായ ഭാഷയിലാണ് മെ വിമര്‍ശിച്ചത്.

വീണ്ടുമൊരു ബ്രക്സിറ്റ് ജനഹിത പരിശോധന വേണമെന്ന ആവശ്യം യു.കെയില്‍ ശക്തമാണ്. രണ്ടാം ബ്രക്സിറ്റ് വോട്ടെടുപ്പ് നടത്തില്ല എന്നായിരുന്നു നേരത്തെ തന്നെ മെ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ യു.കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറുള്‍പ്പടെയുള്ളവര്‍ രണ്ടാം ബ്രക്സിറ്റ് വോട്ടെടുപ്പിനായി ആവശ്യം ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്. മെ സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തേരേസ മെയുടെ മന്ത്രിസഭയിലെ പല പ്രമുഖരും സൂചനകള്‍ നല്‍കി.

നേരത്തെ തീരുമാനിക്കപ്പെട്ട പോലെ ബ്രക്സിറ്റ് കരാറില്‍ എം.പിമാരുടെ വോട്ട് തേടുന്നതുമായി മുന്നോട്ട് പോകാനാണ് മെ സര്‍ക്കാര്‍ തീരുമാനം. വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ബ്രക്സിറ്റിന്റെ കാര്യത്തില്‍ പാര്‍ലമെന്റാകും തീരുമാനമെടുക്കുക.

Similar Posts