< Back
International Old
മുസ്‍ലിം വിരുദ്ധ പരാമര്‍ശം: നെതന്യാഹുവിന്‍റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു 
International Old

മുസ്‍ലിം വിരുദ്ധ പരാമര്‍ശം: നെതന്യാഹുവിന്‍റെ മകനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു 

Web Desk
|
17 Dec 2018 1:55 PM IST

വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് ബ്ലോക്ക് ചെയ്തതിന് ഇടയാക്കിയത്

മുസ്‍ലിം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഫേസ്ബുക്ക് തന്‍റെ അക്കൌണ്ട് 24 മണിക്കൂര്‍ ബ്ലോക്ക് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ മകന്‍ യാഇര്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് ബ്ലോക്ക് ചെയ്തതിന് ഇടയാക്കിയത്.

“എവിടെയാണ് അക്രമങ്ങള്‍ ഇല്ലാതിരിക്കുന്നതെന്ന് അറിയാമോ? യാഥൃശ്ചികമെന്ന് പറയട്ടെ, മുസ്‍ലിം സാന്നിധ്യം ഒട്ടുമില്ലാത്ത എെസ്ലാന്‍റിലും ജപ്പാനിലുമാണത്.” പ്രധാനമന്ത്രിയുടെ മകന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

“ഇസ്രായേലില്‍ സമാധാനം നിലനിര്‍ത്താന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു... ഒന്നുകില്‍ ജൂതന്മാര്‍ ഇവിടം വിട്ട് പോവുക, അല്ലെങ്കില്‍ മുസ്‍ലിംകള്‍ ഇസ്രായേല്‍ വിടുക. ഞാന്‍ രണ്ടാമത് തെരഞ്ഞെടുക്കുന്നു.” മറ്റൊരു പോസ്റ്റില്‍ യാഇര്‍ നെതന്യാഹു കുറിച്ചു.

‌സെന്‍റ്രല്‍ വെസ്റ്റ് ബാങ്ക് ബസ് സ്റ്റോപ്പിനടുത്ത് വച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പുത്രന്‍റെ പരാമര്‍ശം. പോസ്റ്റ് വിവാദമായതോടെ ഫേസ്ബുക്ക് യാഇന്‍റെ പോസ്റ്റ് പിന്‍വലിച്ചു. അതിനെ തുടര്‍ന്നാണ് അദ്ദേഹം ട്ര്വിറ്ററിലൂടെ ഫേസ്ബുക്കിനെ വിമര്‍ശിച്ചത്. ചിന്തകളുടെ ഏകാതിപത്യം എന്നാണ് ഫേസ്ബുക്ക് നടപടിയെക്കുറിച്ച് മന്ത്രിപുത്രന്‍ വ്യാഖ്യാനിച്ചത്.

Similar Posts