< Back
International Old
സിറിയയില്‍ സന്ദര്‍ശനം നടത്തി സുഡാന്‍ പ്രസിഡന്‍റ്
International Old

സിറിയയില്‍ സന്ദര്‍ശനം നടത്തി സുഡാന്‍ പ്രസിഡന്‍റ്

Web Desk
|
18 Dec 2018 8:23 AM IST

സിറിയയിൽ യുദ്ധം ആരംഭിച്ച് എട്ടുവർഷത്തിനുശേഷമാണ് ഒരു അറബ് നേതാവ് രാ‍ജ്യം സന്ദർശിക്കുന്നത്

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീര്‍ സന്ദര്‍ശനം നടത്തി. 2011ല്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യത്തലവന്‍ ഡ‍മാസ്കസിലെത്തുന്നത്. സിറിയയുടെ പരമാധികാരം തിരിച്ചുപിടിക്കാന്‍ ബഷാറുല്‍ അസദിന് സഹായം വാഗ്ധാനം ചെയ്താണ് ബഷീര്‍ മടങ്ങിയത്.

സിറിയയിൽ യുദ്ധം ആരംഭിച്ച് എട്ടുവർഷത്തിനുശേഷമാണ് ഒരു അറബ് നേതാവ് രാ‍ജ്യം സന്ദർശിക്കുന്നത്. ഡമാസ്കസിൽ വിമാനം ഇറങ്ങിയ ഒമർ അൽ ബഷീറിനെ സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദ് സ്വീകരിച്ചു. അറബ് ലോകത്തെ പ്രതിസന്ധികളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. 2011ന് ശേഷം അറബ് ലീഗിൽ നിന്നും സിറിയയെ പുറത്താക്കിയിരുന്നു. ജനാധിപത്യപ്രക്ഷോഭങ്ങളെ സിറിയന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അറബ് ലീഗിന്‍റെ നടപടി.

അതേസമയം രാജ്യം അതിന്‍റെ അറബ് സ്വത്വതിൽ ഉറച്ചുനിൽക്കുമെന്ന് ബഷാർ അൽ അസദ് വ്യക്തമാക്കി. നിരവധി രാജ്യങ്ങള്‍‌ സിറിയയുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു., എന്നാൽ ഇപ്പോൾ സിറിയയുമായുള്ള ബന്ധം പുനസ്ഥാപിക്കണമെന്ന ആവശ്യം അറബ് ലോകത്ത് ശക്തമാവുകയാണ്. സിറിയക്ക് അറബ് ലീഗ് അംഗത്വം തിരിച്ചു നൽകണമെന്നും ആവശ്യമുണ്ട്.

Similar Posts