< Back
International Old
ഫിലിപ്പീന്‍സിലെ ഡ്രഗ് വാറില്‍ ഇതുവരെ മരിച്ചത് അയ്യായിരത്തിലധികം പേരെന്ന് സര്‍ക്കാര്‍ 
International Old

ഫിലിപ്പീന്‍സിലെ ഡ്രഗ് വാറില്‍ ഇതുവരെ മരിച്ചത് അയ്യായിരത്തിലധികം പേരെന്ന് സര്‍ക്കാര്‍ 

Web Desk
|
20 Dec 2018 8:15 AM IST

പൊലീസ് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റിന്റെ ഡ്രഗ് വാറിനെതിരെ വലിയ പ്രതിഷേധങ്ങളും ഫിലിപ്പീന്‍സില്‍ ഉടലെടുത്തിട്ടുണ്ട് 

മയക്കു മരുന്നിനെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടി പ്രഖ്യാപിച്ച ഡ്രഗ് വാറില്‍ ഇതുവരെ മരിച്ചത് അയ്യായിരത്തിലധികം പേരെന്ന് സര്‍ക്കാര്‍. പൊലീസ് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റിന്റെ ഡ്രഗ് വാറിനെതിരെ വലിയ പ്രതിഷേധങ്ങളും ഫിലിപ്പീന്‍സില്‍ ഉടലെടുത്തിട്ടുണ്ട്.

കൃത്യമായ കണക്ക് പ്രകാരം 5050 പേരാണ് ഡ്രഗ് വാറില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2016 ജൂണ്‍ 30നാണ് പ്രസിഡ‍ണ്ട് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടി, മയക്കുമരുന്ന് വേട്ടക്കായി ഡ്രഗ് വാര്‍ ശക്തമാക്കിയത്. അന്നുമുതല്‍ ഇതുവരെയുള്ള കണക്കാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന വേട്ടയാണ് ഡ്യുട്ടെര്‍ട്ടി പ്രഖ്യാപിച്ചത്. ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ സംഘടനകളുടെ കണക്ക് പ്രകാരം സര്‍ക്കാരിന്റെ കണക്ക് കുറവാണ്.

മയക്കുമരുന്ന് വേട്ട തുടങ്ങി രണ്ട് വര്‍ഷമാകുമ്പോള്‍ പ്രതിഷേധങ്ങളും ശക്തമാണ്. മയക്കുമരുന്ന് വില്‍പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും പിടിച്ച് കൊന്നുകളയാനാണ് പൊലീസിന് പ്രസിഡണ്ട് അധികാരം നല്‍കിയത്. തീരെ നിയന്ത്രണമില്ലാതെ പൊലീസിന് അധികാരം നല്‍കിയതിന് തുടക്ക സമയങ്ങളില്‍ വലിയ ജനപിന്തുണ ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രതിഷേധം ഉയരുകയായിരുന്നു.

Similar Posts