< Back
International Old
തുര്‍ക്കിക്കുള്ള എസ് 400 മിസൈലുകള്‍ 2019 ആദ്യത്തില്‍ കൈമാറുമെന്ന് റഷ്യ 
International Old

തുര്‍ക്കിക്കുള്ള എസ് 400 മിസൈലുകള്‍ 2019 ആദ്യത്തില്‍ കൈമാറുമെന്ന് റഷ്യ 

Web Desk
|
20 Dec 2018 7:59 AM IST

അമേരിക്കയുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് തുര്‍ക്കി മിസൈലുകള്‍ സ്വന്തമാക്കുന്നത് 

തുര്‍ക്കിക്കുള്ള എസ് 400 മിസൈലുകള്‍ 2019 ആദ്യത്തില്‍ കൈമാറുമെന്ന് റഷ്യ. അമേരിക്കയുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് തുര്‍ക്കി മിസൈലുകള്‍ സ്വന്തമാക്കുന്നത്. രണ്ടര ബില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.

അമേരിക്കയില്‍ നിന്ന് എഫ് -35 യുദ്ധവിമാനങ്ങള്‍ വാങ്ങി പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനൊരുങ്ങുകയാണ് തുര്‍ക്കി. മൂന്നര ബില്ല്യണിന്റെതാണ് പദ്ധതി. അതേസമയം, തുര്‍ക്കിക്കുള്ള റഷ്യയുടെ എസ്- 400 മിസൈലുകള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകും.

അമേരിക്കയുമായുള്ള കരാര്‍ എസ്- 400 മിസൈലിനുള്ള കരാറിനെ ബാധിക്കില്ലെന്ന് റഷ്യ പറയുന്നു. 2019 ആദ്യം തന്നെ മിസൈലുകള്‍ കൈമാറുമെന്നും റഷ്യ വ്യക്തമാക്കി. അമേരിക്കയുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും എതിര്‍പ്പുകളെല്ലാം അവഗണിച്ചാണ് റഷ്യയില്‍ നിന്നുള്ള മിസൈലുകള്‍ തുര്‍ക്കി സ്വന്തമാക്കുന്നത്.

Similar Posts