< Back
International Old
ഗ്രേസ് മുഗാബക്കെതിരെ സൗത്താഫ്രിക്കയുടെ അറസ്റ്റ് വാറണ്ട് 
International Old

ഗ്രേസ് മുഗാബക്കെതിരെ സൗത്താഫ്രിക്കയുടെ അറസ്റ്റ് വാറണ്ട് 

Web Desk
|
20 Dec 2018 8:29 AM IST

സിംബാബ്‌വെ മുന്‍ പ്രഥമ വനിത ഗ്രേസ് മുഗാബെക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച് സൗത്താഫ്രക്ക. 2017ല്‍ ജോഹനാസ് ബര്‍ഗില്‍ വച്ച് മോഡലായ ഗബ്രിയെല ഏങ്കല്‍സിനെ ആക്രമിച്ചതിനാണ് വാറണ്ട്. 

സിംബാബ്‌വെ മുന്‍ പ്രഥമ വനിത ഗ്രേസ് മുഗാബെക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ച് സൗത്താഫ്രക്ക. 2017ല്‍ ജോഹനാസ് ബര്‍ഗില്‍ വച്ച് മോഡലായ ഗബ്രിയെല ഏങ്കല്‍സിനെ ആക്രമിച്ചതിനാണ് വാറണ്ട്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജോഹനാസ് ബര്‍ഗില്‍ വച്ച് ഗബ്രിയെല, മുഗാബെയുടെ മകനെ കാണാന്‍ ശ്രമിച്ചതാണ് ഗ്രേസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇലക്ട്രിക് കേബിള്‍ ഉപയോഗിച്ച് ഗ്രേസ് മുഗാബെ, ഗബ്രിയെലയെ ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഗബ്രിയെല, ഗ്രേസ് മുഗാബക്കെതിരെ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതിയുടെ ഭാഗത്തു നിന്നും ഗ്രേസ് മുഗാബെക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്.

സംഭവത്തില്‍ ഗ്രേസിനെ കോടതി കുറ്റ വിമുക്തയാക്കിയിരുന്നു. എന്നാല്‍ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് ഗബ്രിയെല വീണ്ടും ഹരജി നല്‍കി. ഇതിന്‍റെ ഭാഗമായി ഗ്രേസിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇന്‍റര്‍ പോള്‍ വഴി ഗ്രേസിനെ അറസ്റ്റ് ചെയ്യാനാണ് സൗത്താഫ്രക്കന്‍ പൊലീസിന്‍റെ തീരുമാനം.

Similar Posts