< Back
International Old
പുടിന്‍ വീണ്ടും വിവാഹിതനാകുന്നു
International Old

പുടിന്‍ വീണ്ടും വിവാഹിതനാകുന്നു

Web Desk
|
21 Dec 2018 8:52 AM IST

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വീണ്ടും വിവാഹം ചെയ്യുന്ന കാര്യം വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞത്.

രാജ്യത്തിന് പുതിയ പ്രഥമവനിതയെത്തുന്നു എന്നതാണ് റഷ്യക്കാരുടെ പുതിയ വിശേഷം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പുതിയ വിവാഹം നടത്തുന്നു എന്ന കാര്യം കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വീണ്ടും വിവാഹം ചെയ്യുന്ന കാര്യം വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞത്.

അതേസമയം വിവാഹം ചെയ്യാന്‍ പോകുന്ന സ്ത്രീയാരാണെന്ന് പുടിന്‍ വ്യക്തമാക്കിയില്ല. 2013ലണ് ആദ്യ ഭാര്യ ലുഡ്മിലയെ പുടിന്‍ വിവാഹ മോചനം നടത്തുന്നത്. 1983ലാണ് ലുഡ്മിലയും പുടിനും തമ്മില്‍ പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും. വിവാഹസമയത്ത് സോവിയറ്റ് യൂണിയന്‍ ചാരസംഘടനയായ കെ.ജി.ബിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്‍. പിന്നീട് മുപ്പത് വര്‍ഷത്തിനു ശേഷം അവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടായി. കത്രീന, മറിയ എന്നീ രണ്ട് മക്കളുമുണ്ട് ഇവര്‍ക്ക്.

വിവാഹ മോചനശേഷം ലുഡ്മില വേറെ വിവാഹം നടത്തി. റഷ്യന്‍ കായികതാരവും മോഡലുമായ അലീന കബേവയുമായി പുടിന്‍ പ്രണയത്തിലാണെന്ന തരത്തില്‍ റഷ്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Similar Posts