< Back
International Old
സുനാമി ഭീതിയില്‍ വീണ്ടും ഇന്തോനേഷ്യ
International Old

സുനാമി ഭീതിയില്‍ വീണ്ടും ഇന്തോനേഷ്യ

Web Desk
|
24 Dec 2018 8:16 AM IST

വീണ്ടുമൊരു സുനാമി കൂടി വരുന്നുവെന്ന് അടിയന്തര നിര്‍ദേശം നല്‍കി. 

സുനാമി ഭീതിയില്‍ വീണ്ടും ഇന്തോനേഷ്യ. വീണ്ടുമൊരു സുനാമി കൂടി വരുന്നുവെന്ന് അടിയന്തര നിര്‍ദേശം നല്‍കി. തീരവാസികള്‍ തീരം വിട്ടുപോകാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇന്നലെയുണ്ടായ സുനാമിയുടെ ഭീതിയും ദുഖവും കെട്ടടങ്ങാന്‍ പോലും സമയമായിട്ടില്ല. അതിന് മുന്‍പ് വീണ്ടും രാക്ഷസ തിരമാലകള്‍ വരുന്നുവെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ക്രാക്കത്തോവ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തുടങ്ങിയിരിട്ടുണ്ട്. അതിനാല്‍ തന്നെ വീണ്ടും സുനാമിയുണ്ടാകാനുള്ള സാധ്യതയാണുള്ളത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് തീരവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇന്നലെയുണ്ടായ സുനാമിക്ക് ശേഷം രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരവെയാണ് വീണ്ടും ഭീതിയുണര്‍ത്തി മുന്നറിയിപ്പ് എത്തുന്നത്. നിലവില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിലേക്ക് രക്ഷാസംഘത്തിനും ആംബുലന്‍സുകള്‍ക്കും എത്തിപ്പെടാനാകുന്നില്ല. 222 പേരാണ് ഇതുവരെ സുനാമിയില്‍ മരണപ്പെട്ടത്. 843 പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. 28 പേരെ കാണാതായിട്ടുമുണ്ട്.

Related Tags :
Similar Posts