< Back
International Old
​​ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശം  ഭരണഘടനയില്‍ നിന്ന് ഒഴിവാക്കി ക്യൂബ
International Old

​​ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശം  ഭരണഘടനയില്‍ നിന്ന് ഒഴിവാക്കി ക്യൂബ

Web Desk
|
25 Dec 2018 1:47 PM IST

192,408 ക്യൂബക്കാർ ആർട്ടിക്കിൾ 68ന്റെ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയെന്നും അതിൽ ഭൂരിഭാഗവും ഗേ വിവാഹത്തെ നിരോധിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഭരണകൂടം പറയുന്നു

പുതിയ ഭരണഘടനയിൽ നിന്നും ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തെ ഒഴിവാക്കി ക്യൂബൻ ഗവൺമെന്റ്. വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.

ഭരണഘടനയില്‍ പെണ്ണും ആണും തമ്മിലുള്ള ബന്ധമാണ് വിവാഹം എന്ന പരാമർശത്തിന് പകരം രണ്ടാളുകൾ തമ്മിലുള്ള ബന്ധമാണ് വിവാഹം എന്നാക്കണമെന്നാണ് ഗേ അനുകൂലികൾ വാദിച്ചത്. എന്നാൽ ഇങ്ങനെ മാറ്റുന്നതോടെ അത് ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ് ചർച്ചിന്റെ ഭാഗത്ത് നിന്നും പൗരന്മാരിൽ നിന്നുമെല്ലാം വൻ തോതിലുള്ള പ്രക്ഷോഭം ഉടലെടുത്തു. അതോടെ ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശം പിൻവലിക്കുകയായിരുന്നു ക്യൂബൻ ഭരണകൂടം. 192,408 ക്യൂബക്കാർ ആർട്ടിക്കിൾ 68ന്റെ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയെന്നും അതിൽ ഭൂരിഭാഗവും ഗേ വിവാഹത്തെ നിരോധിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഭരണകൂടം പറയുന്നു.‌ പുതിയ ഭരണഘടന ‘മാഗ്ന കാർട്ട’ എന്നാണ് അറിയപ്പെടുന്നത്.

മുഴുവൻ അഭിപ്രായങ്ങളെയും മാനിച്ച് മുതിർന്ന കമ്മീഷനാണ് ഭരണഘടനയിൽ നിന്നും ഗേ അനുകൂല പരാമർശം ഒഴിവാക്കിയതെന്ന് സർക്കാർ പറയുന്നു. കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ രാഷ്ട്രപതിയുമായ റൗൾ കാസ്ട്രോയാണ് ഭരണഘടന കമ്മീഷന് നേത്യത്വം നൽകിയത്. ഭരണഘടന പൂർണമായും ഗേ വിവാഹത്തെ റദ്ദാക്കുന്നില്ല. ഭരണഘടന ഗേ വിവാഹത്തെ അനുകൂലിക്കുന്നില്ലെങ്കിലും അതിന്റെ സാധ്യതയെ പൂർണമായും അടക്കുന്നുമില്ല.

Similar Posts