< Back
International Old
സുഡാനില്‍ സര്‍ക്കാര്‍‌ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു
International Old

സുഡാനില്‍ സര്‍ക്കാര്‍‌ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

Web Desk
|
28 Dec 2018 11:48 AM IST

പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് നൂറുകണക്കിനാള്‍ സുഡാനിന്റെ തെരുവുകളില്‍ പ്രതിഷേധിക്കുകയാണ്. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും സര്‍ക്കാറിനെതിരെ പ്രതിഷേധമുണ്ട്

സുഡാനില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. അവശ്യസാധനങ്ങളുടെ വിലവര്‍ധവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും നൂറുകണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. സര്‍ക്കാര്‍‌ വിരുദ്ധ പ്രക്ഷോഭം ഒരാഴ്ച പിന്നിട്ടു.

പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് നൂറുകണക്കിനാള്‍ സുഡാനിന്റെ തെരുവുകളില്‍ പ്രതിഷേധിക്കുകയാണ്. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും സര്‍ക്കാറിനെതിരെ പ്രതിഷേധമുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പലയിടത്തും പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.

പ്രക്ഷോഭങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ 19 പേര്‍ കൊല്ലപ്പെട്ടു. 200ഓളം പേര്‍ക്ക് പരിക്കേറ്റു. റൊട്ടിക്കും ഇന്ധനത്തിനും ക്രമാതീതമായി വിലകൂടിയതോടെയാണ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയത്. രാജ്യത്തെ പ്രധാന ഭക്ഷണമാണ് റൊട്ടി. റൊട്ടിയുടെ വിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് മടങ്ങ് വര്‍ധനവാണുണ്ടായത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ സുസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്കയറ്റവും രൂക്ഷമായത്.

Related Tags :
Similar Posts