< Back
International Old
വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍
International Old

വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍

Web Desk
|
29 Dec 2018 8:44 AM IST

ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളും ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി.

വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളും ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി.

രണ്ടുദിവസം മുമ്പാണ് ഫലസ്തീനിലെ വെസ്റ്റ്ബാങ്കില് 2191 വീടുകള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ അംഗീകാരം നല്‍കിയത്. ഫലസ്തീന്‍ പ്രശ്നത്തിന് ദ്വിരാഷ്ട്രം എന്ന പരിഹാരത്തിന് വിഘാതം സൃഷ്ടിക്കുന്നതും സമാധാന സാധ്യതകളെ അടച്ചു കളയുന്നതുമാണ് ഇസ്രായേലിന്റെ നടപടിയെന്ന് യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ്ബാങ്കിലെ നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫ്രാന്‍സ് കുറ്റപ്പെടുത്തി. അസ്വീകാര്യവും നിരാശാജനകവുമാണ് ഇസ്രായേല്‍ തീരുമാനമെന്ന് ബ്രിട്ടന്‍ പറഞ്ഞു. ഇത്തരം നിലപാടുകളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ കുടിയേറ്റ പദ്ധതികള്‍ തീര്‍ത്തും നിയമ വിരുദ്ധമാണെന്ന് തുര്‍ക്കിയും നിലപാടു പ്രഖ്യാപിച്ചു.

ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്നത്തില്‍ ഐക്യരാഷട്രസഭ അംഗീകരിച്ച എല്ലാ നിയമ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായാണ് ഓരോ വര്‍ഷവും ഇസ്രായേല്‍ വെസ്റ്റ്ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കുന്നത്. 2019 ഏപ്രിലിലാണ് ഇസ്രായേലില്‍ പൊതു തെരഞ്ഞെടുപ്പു നടക്കുന്നത്. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന്റെ അവസാന നിമിഷങ്ങളിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുതിയ 2191 നിര്‍മാണങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. 196 സ്ഥലങ്ങളിലായി 640,000 അനധികൃത ജൂത കുടിയേറ്റക്കാർ ഇപ്പോൾ വെസ്റ്റ്ബാങ്കിലുണ്ടെന്നാണ് ഫലസ്തീന്റെ കണക്ക്.

Similar Posts