< Back
International Old
ട്രംപ് വാക്കുപാലിച്ചില്ലെങ്കില്‍ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് കിം ജോങ് ഉന്‍
International Old

ട്രംപ് വാക്കുപാലിച്ചില്ലെങ്കില്‍ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് കിം ജോങ് ഉന്‍

Web Desk
|
2 Jan 2019 7:46 AM IST

സിംഗപ്പൂരില്‍ വെച്ച് കഴിഞ്ഞ ജൂണിലായിരുന്നു കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നു

ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നുള്ള ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഇല്ലെങ്കില്‍ സമാധാന ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്ന് ട്രംപിന് കിമ്മിന്റെ താക്കീത്.

സിംഗപ്പൂരില്‍ വെച്ച് കഴിഞ്ഞ ജൂണിലായിരുന്നു കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു കിം ട്രംപിന്റേത്. ചര്‍ച്ച വിജയകരമാണെന്നായിരുന്നു ഇരുവരുടേയും അന്നത്തെ പ്രതികരണം.

കിം ജോങ് ഉന്‍

ചര്‍ച്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും കാര്യങ്ങളില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നും, ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം സമാധാന ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപിന് കിമ്മിന്റെ താക്കീത്.

രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റ് കാര്യങ്ങള്‍ നോക്കുമെന്നാണ് കിം വ്യക്തമാക്കിയത്. ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ട്രംപുമായി ചര്‍ച്ച നടത്താനും അന്താരാഷ്ട്ര സമൂഹം ഒന്നാകെ അംഗീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും താന്‍ തയ്യാറാണെന്നും കിം കൂട്ടിച്ചേര്‍ത്തു.

Similar Posts