< Back
International Old
തായ്‍വാന്‍ ചൈനയുടെ ഭാഗം തന്നെയെന്നാവര്‍ത്തിച്ച് ചൈനീസ് പ്രസിഡന്‍റ്
International Old

തായ്‍വാന്‍ ചൈനയുടെ ഭാഗം തന്നെയെന്നാവര്‍ത്തിച്ച് ചൈനീസ് പ്രസിഡന്‍റ്

Web Desk
|
3 Jan 2019 7:36 AM IST

പുനരേകീകരണത്തിനായി സൈന്യത്തെ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങ് തായ്‍വാന്‍റെ കാര്യത്തിലെ നിലപാട് കൂടുതല്‍ ശക്തമാക്കിയത്. ര

തായ്‍വാന്‍ ചൈനയുടെ ഭാഗം തന്നെയെന്നാവര്‍ത്തിച്ച് ചൈനീസ് പ്രസിഡന്‍റ് ഷീജിങ്പിങ്. വസ്തുതയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും തായ്‍വാനെ ചൈനയില്‍ നിന്നും വേര്‍പിരിക്കാനാകില്ലെന്നും ഷീജിങ്പിങ് വ്യക്തമാക്കി.

പുനരേകീകരണത്തിനായി സൈന്യത്തെ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങ് തായ്‍വാന്‍റെ കാര്യത്തിലെ നിലപാട് കൂടുതല്‍ ശക്തമാക്കിയത്. രണ്ട് ചൈന, ഒരു ചൈന ഒരു തായ്‍വാന്‍, അല്ലെങ്കില്‍ സ്വതന്ത്ര തായ്‍വാന്‍ തുടങ്ങിയ ഉപജാപകരുടെ എല്ലാ വാദത്തെയും ചൈന ശക്തമായി എതിര്‍ക്കും.

സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരുടെയും വിഭജന വാദികളെയും പരാജയപ്പെടുത്തി അവര്‍ക്ക് മേല്‍ വലിയ വിജയം നേടാനായി. തായ്‍വാന്‍ ചൈനയുടെ ഭാഗമാണെന്നതിനെ ഒരു വ്യക്തിക്കും ഒരു പാര്‍ട്ടിക്കും ഒരു നിയമത്തിനും മാറ്റാനാകില്ലെന്നും ഷീ ജിങ് പിങ് വ്യക്തമാക്കി.

സ്വതന്ത്ര രാഷ്ട്രമാകാനുള്ള ശ്രമങ്ങളും ഒപ്പം വിമോചന പോരാട്ടവും തായ്‍വാനില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റിന്‍റെ ഇക്കാര്യത്തിലെ ശക്തമായ നിലപാടെന്നത് ശ്രദ്ധേയമാണ്.

Related Tags :
Similar Posts