< Back
International Old
മെക്സിക്കന്‍ അതിര്‍ത്തിയിലെ മതിൽ: സത്യത്തിന് നിരക്കാത്തതാണ് ട്രംപിന്റെ പ്രസ്താവനകളെന്ന് നിയുക്ത സ്പീക്കര്‍
International Old

മെക്സിക്കന്‍ അതിര്‍ത്തിയിലെ മതിൽ: സത്യത്തിന് നിരക്കാത്തതാണ് ട്രംപിന്റെ പ്രസ്താവനകളെന്ന് നിയുക്ത സ്പീക്കര്‍

Web Desk
|
4 Jan 2019 7:40 AM IST

5 ബില്യനിലധികം നൽകാൻ സഭ തയ്യാറല്ല. 5.6 ബില്യന്‍ ഡോളര്‍ ലഭിക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് ട്രംപ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. തുടർച്ചയായ 13 ആം ദിവസവും അമേരിക്കയിൽ ട്രഷറി സ്തംഭനം..

മതിൽ നിർമാണത്തിന് ഡെമോക്രാറ്റുകളുടെ സഹകരണം ട്രംപിന് ഉറപ്പിക്കാന്‍ ആവില്ലെന്ന് നാന്‍സി പെലോസി വ്യക്തമാക്കി. സത്യത്തിന് നിരക്കാത്തതാണ് ട്രംപിന്റെ പ്രസ്താവനകളെന്നും അതിനോട് യോജിച്ചു പോവാന്‍ കഴിയില്ലെന്നുമായിരുന്നു വിശദീകരണം.

അമേരിക്കന്‍ കോണ്‍ഗ്രസിൽ ഡെമോക്രാറ്റുകൾ മുന്‍തൂക്കം നേടിയതോടെ മതിലിനായി ഫണ്ട് പാസാക്കാന്‍ ട്രംപിന് ഡെമോക്രാറ്റുകടെ പിന്തുണ കൂടിയേ തീരൂ. എന്നാൽ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാന്‍ കഴിയുമെന്ന് കരുതേണ്ടെന്നായിരുന്നു ഡെമോക്രാറ്റ് നേതാവും കോണ്‍ഗ്രസിന്റെ നിയുക്ത സ്പീക്കറുമായ നാന്‍സി പെലോസിയുടെ പ്രതികരണം. ശാസ്ത്രത്തെയും തെളിവുകളെയും വസ്തുതകളെയും ട്രംപ് തള്ളിക്കളയുകയാണെന്നും അതിനാൽ ട്രംപുമായി ധാരണയിലെത്തുക അസാധ്യമാണെന്നുമായിരുന്നു ഡെമോക്രാറ്റുകളുടെ നിലപാട്.

തുകയുടെ മൂന്നിൽ രണ്ട് നൽകാന്‍ ഡെമോക്രാറ്റുകൾ തയ്യാറാണ്. ഇത് ട്രംപ് അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് ഡെമോക്രാറ്റുകളുടെ നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മിക് മോക്കനെലിന്റെ നിലപാട്. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാന്‍ 5.6 ബില്യന്‍ ഡോളറാണ് ട്രംപ് ആവശ്യപ്പെട്ടത്. 5 ബില്യനിലധികം നൽകാൻ സഭ തയ്യാറല്ല. 5.6 ബില്യന്‍ ഡോളര്‍ ലഭിക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് ട്രംപ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. തുടർച്ചയായ 13 ആം ദിവസവും അമേരിക്കയിൽ ട്രഷറി സ്തംഭനം തുടരുകയാണ്.

Similar Posts