< Back
International Old
ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക
International Old

ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Web Desk
|
5 Jan 2019 8:14 AM IST

എന്നാല്‍ അമേരിക്കയുടെ മുന്നറിയിപ്പ് ചൈനയിലേക്കുള്ള സഞ്ചാരികളെ സാരമായി ബാധിക്കില്ലെന്ന് ചൈന പ്രതികരിച്ചു. ചൈനയിലെ നിയമങ്ങള്‍..

ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. കനേഡിയന്‍ പൌരന്മാരെ ചൈന തടഞ്ഞ് വച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. എന്നാല്‍ രാജ്യത്തേക്ക് നിയമവിധേയമായി ആര്‍ക്കും വന്ന് പോകാമെന്ന് ചൈന പ്രതികരിച്ചു.

ചൈനീസ് ടെലികോം കമ്പനി വാവെയുടെ എക്സിക്യൂട്ടിവ് അംഗത്തെ കാനഡ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 13 കനേഡിയന്‍ പൌരന്‍മാരെ ചൈന തടഞ്ഞുവച്ചിരുന്നു, ഈ സാഹചര്യത്തിലാണ് ചൈനയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൌരന്മാരോട് കനത്ത ജാഗ്രത പാലിക്കാനാണ് അമേരിക്കന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബീജിങ്ങില്‍ പുതുതായി ഏര്‍പ്പെടുത്തിയ സുരക്ഷാ പരിശോധനകളെ കുറിച്ചും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ മുന്നറിയിപ്പ് ചൈനയിലേക്കുള്ള സഞ്ചാരികളെ സാരമായി ബാധിക്കില്ലെന്ന് ചൈന പ്രതികരിച്ചു. ചൈനയിലെ നിയമങ്ങള്‍ അനുസരിച്ച് ആര്‍ക്കും രാജ്യത്ത് പ്രവേശിക്കാമെന്നും തിരിച്ച് പോകാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

Related Tags :
Similar Posts