< Back
International Old
15ാം നൂറ്റാണ്ടിലെ പുരാതന മസ്ജിദ് തുർക്കി റോബോട്ടുകളുടെ സഹായത്തോടെ മാറ്റി സ്ഥാപിച്ചു; വീഡിയോ കാണാം
International Old

15ാം നൂറ്റാണ്ടിലെ പുരാതന മസ്ജിദ് തുർക്കി റോബോട്ടുകളുടെ സഹായത്തോടെ മാറ്റി സ്ഥാപിച്ചു; വീഡിയോ കാണാം

Web Desk
|
6 Jan 2019 8:04 PM IST

ഏകദേശം 600 വർഷം പഴക്കമുള്ള മസ്ജിദ് തുര്‍ക്കി റോബോട്ടുകളുടെ സഹായത്തോടെ മാറ്റിവെച്ചു. ഹൊസാൻ കെയ്ഫിലെ പുരാതന ടൗണിൽ നിന്നാണ് അയ്യൂബി മസ്ജിദ് റോബോട്ടുകളുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിവെച്ചത്. തുർക്കിയിലെ നാലാമത്തെ വലിയ ഡാമായ ‘ഇലീസ്യൂ ഡാം’ കരകവിയുന്നതിലൂടെ ഹൊസാൻ കെയ്ഫിലെ പുരാതന ടൗൺ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിച്ചത്. മാറ്റുന്നതിന് മുമ്പേ മസ്ജിദ് മൂന്ന് ഭാഗങ്ങളായി മുറിഞ്ഞ് പോയിരുന്നു. അതിനാൽ തന്നെ പള്ളിയുടെ ഭാഗങ്ങള്‍ ഓരോന്നായാണ് റോബോട്ടുകള്‍ കൊണ്ടുപോയത്.

പള്ളിയുടെ അവസാനത്തെ 2500 ടൺ വരുന്ന ഭാഗമാണ് ഈ അടുത്ത് ഹൊസാൻ കെയ്ഫിലെ പുരാതന ടൗണിൽ നിന്നും ഹൊസാൻ കെയ്ഫിലെ തന്നെ ന്യൂ കൾച്ചറൽ പാർക്ക് ഫീൽഡിലെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തേക്ക് റോബോട്ടുകളുടെ സഹായത്തോടെ മാറ്റിവെച്ചത്. മറ്റു രണ്ട് ഭാഗങ്ങൾ കഴിഞ്ഞ വർഷം മാറ്റിവെച്ചിരുന്നു.

300ലധികം ചക്രങ്ങളുള്ള വാഹനമുപയോഗിച്ച് റോബോട്ടുകളാണ് മസ്ജിദ് മാറ്റി സ്ഥാപിച്ചത്.

Related Tags :
Similar Posts