International Old
അവകാശം നേടിയെടുക്കണം; ഇസ്രായേല്‍ ജയിലിനുള്ളില്‍ നിരാഹാരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാര്‍
International Old

അവകാശം നേടിയെടുക്കണം; ഇസ്രായേല്‍ ജയിലിനുള്ളില്‍ നിരാഹാരം പ്രഖ്യാപിച്ച് ഫലസ്തീന്‍ തടവുകാര്‍

Web Desk
|
8 Jan 2019 10:22 AM IST

ഫലസ്തീനികളെ ജയിലില്‍ തമ്മില്‍ത്തല്ലിക്കാനുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഗൂഢനീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്

അവകാശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഫലസ്തീന്‍ തടവുകാര്‍. നിയമം നടപ്പാക്കിയാല്‍ ജയിലിനുള്ളില്‍ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. ഇസ്രായേലിന്‍റേത് യുദ്ധപ്രഖ്യാപനമാണെന്ന് തടവുകാര്‍ ആരോപിച്ചു,

ഏതാണ്ട് 5500 പലസ്തീനിയല്‍ തടവുകാരാണ് ഇസ്രായേലിലെ ജയിലുകളിലുള്ളത്, ഇതില്‍ 500ലേറെ പേരെ തടവിലാക്കിയിരിക്കുന്നത് വിചാരണ പോലും നടത്താതെയാണ്, ഈ തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പൊതുസുരക്ഷാ മന്ത്രി നടത്തിയത്, ജലവിതരണം, ബന്ധുക്കളുടെ സംരക്ഷണം എന്നിവ നിയന്ത്രിക്കുക, ജയിലുകളിലെ പാചകം ചെയ്യാനുള്ള അവകാശം എടുത്തുകളയുക, തടവുകാരുടെ വിനോദ സമയം കുറക്കുക എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍.

ഹമാസ്-ഫത്താ സംഘടനകളില്‍പ്പെട്ട തടവുകാരെ നിലവില്‍ വ്യത്യസ്ഥ തടവറകളിലാണ് പാര്‍പ്പിക്കുന്നത്, ഇത് മാറ്റി ഒരേ ജയിലില്‍ തന്നെ ഇരുകൂട്ടരെയും പാര്‍പ്പിക്കാനും നീക്കമുണ്ട്, തടവുകാര്‍ക്കിടയില്‍ കലാപത്തിന് വരെ ഇടയാക്കാവുന്ന തീരുമാനമാണിത്,

ഫലസ്തീനികളെ ജയിലില്‍ തമ്മില്‍ത്തല്ലിക്കാനുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഗൂഢനീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഫലസ്തീന് വരുന്ന അന്താരാഷ്ട്ര സഹായങ്ങള്‍ തടയാനും ഇസ്രായേല്‍ നീക്കം നടത്തുന്നുണ്ട്, ഇസ്രായേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും നടപ്പിലാകും, അതിന് മുമ്പ് തന്നെ പ്രതിഷേധം ശക്തമാക്കാനാണ് ഫലസ്തീന്‍ തടവുകാരുടെ തീരുമാനം, ഇതിന്റെ ഭാഗമായി ഇസ്രായേല്‍ ജയിലുകളിലുള്ള മുഴുവന്‍ തടവുകാരും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും, തടവുകാരോട് ആഭിമുഖ്യം പ്രകടിപ്പിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ വിവിധ ഫലസ്തീന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്,

Similar Posts