International Old
അഴിമതി ആരോപണങ്ങളെ തള്ളി  തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി  നെതന്യാഹു
International Old

അഴിമതി ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

Web Desk
|
9 Jan 2019 7:34 AM IST

അഴിമതി ആരോപണങ്ങളെ തള്ളി 2019 തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേലിന്റെ ശക്തിതെളിയിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ക്യാപയിനും അദ്ധേഹം തുടക്കം കുറിച്ചു.

കൈക്കൂലി ആരോപണം ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പോരാടും. ലോക രാഷ്ട്രങ്ങള്‍ക്കിടിയില്‍ ഇസ്രായേലിന്റെ ശക്തി തെളിയിക്കും സത്യത്തിനും നീതിക്കും വേണ്ടി പോരാടുമെന്നും നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങള്‍.

അഴിമതി അരോപണങ്ങളിലും നെതന്യാഹുവിന് മറുപടിയുണ്ടായിരുന്നു. എനിക്ക് ഭയമില്ല. ഒന്നും എനിക്ക് ഒളിക്കാനില്ല. എല്ലാം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു അത്.

2019 ഏപ്രിലില്‍ 9നാണ് ഇസ്രായേല്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ 92 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് ക്യാംപയിനും നെതന്യാഹു തുടക്കം കുറിച്ചു. 2009ലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു ചുമതലയേറ്റത്. നെതന്യാഹുവിനും ഭാര്യക്കും നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. അത് തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിനെ എങ്ങനെ ബാധിക്കുമെന്ന് കാണേണ്ടത്.

Similar Posts