< Back
International Old

International Old
കൊടുംതണുപ്പില്‍ അലഞ്ഞു നടന്ന കുഞ്ഞിന് രക്ഷകയായി ബസ് ഡ്രൈവര്‍
|12 Jan 2019 9:22 AM IST
നഗരത്തിലൂടെ സഞ്ചരിച്ച എം.സി.ടി.എസ് ബസിന്‍റെ ഡ്രൈവറാണ് കുട്ടിയെ ആദ്യം കണ്ടത്. കൊടും തണുപ്പില്‍ കോട്ടോ ഷൂസോ കുട്ടി ധരിച്ചിരുന്നില്ല.
യു.എസിലെ മില്‍വോക്കിയില്‍ കൊടും തണുപ്പില്‍ അലഞ്ഞു നടന്ന കുട്ടിക്ക് രക്ഷകയായി ബസ്ഡ്രൈവര്‍. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ അച്ഛനെ ഏല്‍പ്പിച്ചു.
നഗരത്തിലൂടെ സഞ്ചരിച്ച എം.സി.ടി.എസ് ബസിന്‍റെ ഡ്രൈവറാണ് കുട്ടിയെ ആദ്യം കണ്ടത്. കൊടും തണുപ്പില്‍ കോട്ടോ ഷൂസോ കുട്ടി ധരിച്ചിരുന്നില്ല. ബസ് നിര്‍ത്തി ഡ്രൈവര്‍ കുട്ടിയെ എടുത്തു. ബസിലെത്തിയപ്പോള്‍ ഒരു യാത്രക്കാരി കുട്ടിക്ക് സ്വന്തം കോട്ടൂരി നല്‍കി. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ പിതാവിന് കൈമാറി. മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ കൈയില്‍ നിന്നാണ് കുട്ടിയെ നഷ്ടമായത്.